എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

വിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

പാരിസ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിപണിയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ നിർണ്ണായക നീക്കവുമായി ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ). തങ്ങളുടെ അടിയന്തര ശേഖരത്തിൽ നിന്ന് 40കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ ഐഇഎ തീരുമാനിച്ചു.

ഏജൻസിയിലെ 32 അംഗരാജ്യങ്ങളും ഐകകണ്ഠ്യേനയാണ് ഈ തീരുമാനമെടുത്തത്. ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യത്തിനനുസരിച്ചുള്ള സമയക്രമത്തിലായിരിക്കും ഈ എണ്ണ വിപണിയിലേക്ക് ലഭ്യമാക്കുകയെന്ന് ഐഇഎ പ്രസ്താവനയിൽ അറിയിച്ചു.

എണ്ണവിപണി നേരിടുന്ന വെല്ലുവിളികൾ അഭൂതപൂർവമാണെന്നും അതിനാൽ അംഗരാജ്യങ്ങൾ ഒത്തൊരുമിച്ച് സ്വീകരിച്ച ഈ നടപടി ചരിത്രപരമാണെന്നും ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ വ്യക്തമാക്കി. എണ്ണ വിപണിയെ ശാന്തമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് ഈ നടപടി. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടാൽ അത് ആഗോള വിപണിയെ സാരമായി ബാധിക്കും.

ഷിപ്പിങ് റൂട്ടുകളെയോ ഉത്പാദനത്തെയോ ബാധിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടായാൽ, വിപണിയിൽ അധിക എണ്ണ എത്തിച്ച് വിലക്കയറ്റം തടയാനാണ് ഐഇഎ ശ്രമിക്കുന്നത്.

പാരിസ് ആസ്ഥാനമായുള്ള ഐഇഎ, ആഗോള വിതരണ പ്രതിസന്ധി ഘട്ടങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിലുള്ള എണ്ണ ശേഖരം ഏകോപിപ്പിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. അംഗരാജ്യങ്ങൾ കുറഞ്ഞത് 90 ദിവസത്തെ എണ്ണ ഇറക്കുമതിക്ക് തുല്യമായ അടിയന്തര ശേഖരം സൂക്ഷിക്കേണ്ടതുണ്ട്.

മുൻപ് 2011ൽ ലിബിയൻ ആഭ്യന്തരയുദ്ധ സമയത്ത് 6 കോടി ബാരലും, 2022ൽ യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് വിപണിയിൽ സ്ഥിരത ഉറപ്പാക്കാൻ 24കോടി ബാരലിലധികവും ഇത്തരത്തിൽ വിട്ടുനൽകിയിരുന്നു.

ഇറാൻ സംഘർഷം വിതരണ ശൃംഖലയെ ദീർഘകാലം ബാധിച്ചാൽ അത് ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും കാരണമാകും. ഇത് സർക്കാരുകളുടെയും കേന്ദ്രബാങ്കുകളുടെയും സാമ്പത്തിക നയരൂപീകരണത്തെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. വരാനിരിക്കുന്ന വിതരണ തടസ്സങ്ങളെ നേരിടാനും വിപണിയെ സംരക്ഷിക്കാനുമായി വിവിധ രാജ്യങ്ങൾ മുൻകരുതൽ നടപടികൾ ആലോചിക്കുന്നുണ്ടെന്ന് ഊർജ്ജ വിദഗ്ധർ വിലയിരുത്തുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയിലെ ഈ മാറ്റങ്ങൾ വളരെ നിർണ്ണായകമാണ്. ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ബില്ലിനെ ബാധിക്കുന്നതിനൊപ്പം രൂപയുടെ മൂല്യത്തെയും പണപ്പെരുപ്പത്തെയും ബാധിക്കും.

അടിയന്തര സാഹചര്യങ്ങൾ നേരിടാനായി വിശാഖപട്ടണം, മംഗളൂരു, പാഡൂർ എന്നിവിടങ്ങളിലായി ഇന്ത്യയും സ്വന്തമായി തന്ത്രപ്രധാന എണ്ണ ശേഖരണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

X
Top