ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ലഞ്ചിയോണ്‍: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യ-പസഫിക്ക് ഇക്കണോമിക് കോര്‍പ്പറേഷന്‍ (എപിഇസി) സിഇഒകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച ട്രംപ്, ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ചു.

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും, തീരുവ കുറയ്ക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വരുന്നപക്ഷം ഉടമ്പടി, ന്യൂഡല്‍ഹി-വാഷിങ്ടണ്‍ ബന്ധം പുനരുജ്ജീവിപ്പിക്കും.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് നടപടിയെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും അകന്നത്. തീരുവ കാരണം യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിര്‍ത്തണമെന്നാണ് യുഎസ് ആവശ്യം. ഇന്ത്യന്‍ റിഫൈനറികള്‍ ഇതിനോടകം റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. റഷ്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യുഎസ്.

X
Top