Alt Image
മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆ എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം ◆ പഞ്ചസാര വില കുതിക്കുന്നു ◆ വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆

ഐഡിബിഐ ബാങ്ക് ലാഭത്തിൽ 40% വർധന രേഖപ്പെടുത്തി

ഐഡിബിഐ ബാങ്ക്, 2024-25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റ ലാഭം 1,719 കോടി രൂപയായിരുന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 40% എന്ന ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിരിക്കുന്നത്.

പ്രവർത്തന ലാഭം 2,076 കോടി രൂപയാണ്. എൻ.ഐ.എം. 4.18% ആയി രേഖപ്പെടുത്തി, അറ്റ പലിശ വരുമാനം 2024 ഒന്നാം പാദത്തിലെ 3,998 കോടി രൂപയിൽ നിന്ന് 2025 ഒന്നാം പാദത്തിൽ 3,233 കോടി രൂപയായി. 2024 ഒന്നാം പാദത്തിൽ 4.58% ആയിരുന്ന നിക്ഷേപത്തിന്‍റെ വില 2025 ഒന്നാം പാദത്തിൽ 4.12 ശതമാനമായി.

വാർഷികാടിസ്ഥാനത്തിൽ 209 ബി.പി.എസ്. വളർച്ചയോടെ സി.ആർ.എ.ആർ. 22.42% ആയി. റിട്ടേൺ ഓൺ അസറ്റ്‌സ് (ആർ.ഒ.എ.) 1.83%, വാർഷികാടിസ്ഥാനത്തിൽ 34 ബിപിഎസ് വളർച്ച

X
Top