ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഒരു ലിറ്റർ പെട്രോളിൽ എണ്ണക്കമ്പനികൾ നേടുന്ന ലാഭം 15 രൂപയെന്ന് ഐസിആർഎ റിപ്പോർട്ട്

ന്യൂഡൽഹി: ആ​ഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ വലിയ ലാഭമുണ്ടാക്കുന്നതായി റിപ്പോർട്ട്. ഒരു ലിറ്റർ പെട്രോളിന് 15 രൂപയും ഒരു ലിറ്റർ ഡീസലിന് 12 രൂപയും എന്ന തോതിൽ എണ്ണക്കമ്പനികൾക്ക് വൻലാഭമെന്ന സ്ഥിതിയാണ്    നിലവിലുള്ളതെന്ന് ഐസിആർഎ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ മുൻനിര ഇന്ത്യൻ എണ്ണ കമ്പനികൾ ഇത്തരത്തിൽ വലിയ ലാഭം നേടുന്നുണ്ട്. 2024 സെപ്തംബർ 17 വരെയുള്ള രാജ്യാന്തര വില പരിഗണിച്ചുള്ള കണക്കുകളാണിത്. 

ഇതിനിടെ രാജ്യത്തെ ഇന്ധന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. 2024 മാർച്ച് മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ റീടെയിൽ വില്പന വിലയിൽ മാറ്റം വന്നിട്ടില്ല. 2024 മാർച്ച് 15നാണ് ഇന്ത്യയിൽ അവസാനമായി പെട്രോൾ-ഡീസൽ വില കുറച്ചിരുന്നത്. അന്ന് ലിറ്ററിന് 2 രൂപ വീതമാണ് കുറവ് വരുത്തിയത്. കഴിഞ്ഞ ആഴ്‌ചകളിൽ ആഗോള ക്രൂഡ് ഓയിൽ വില വലിയ ഇടിവ് നേരിട്ടതോടെ എണ്ണക്കമ്പനികളുടെ ലാഭക്ഷമതയിൽ വലിയ വർധനയുണ്ടായതായി ഐസിആർഎ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വിലക്കുറവിന്റെ പ്രയോജനം ഉപയോക്താക്കൾക്ക് കൂടി ലഭ്യമാക്കാൻ എല്ലാ സാഹചര്യങ്ങളുമുണ്ടെന്നാണ് വിലയിരുത്തൽ. 

2023-24 സാമ്പത്തിക വർഷം ഇന്ത്യൻ ഓയിൽ കമ്പനികളെ സംബന്ധിച്ച് മികച്ച നേട്ടത്തിന്റേതായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം & നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചിരുന്നു. ഇക്കാലയളവിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ എല്ലാം കൂടി 86,000 കോടി രൂപയുടെ ഭീമമായ ലാഭമാണ് നേടിയത്.

X
Top