
മുംബൈ: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 34.2 ശതമാനം ഉയര്‍ന്ന് 302 കോടി രൂപയാക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്കായിട്ടുണ്ട്. പുതിയ ബിസിനസുകള്‍ കുറച്ചതും നിക്ഷേപവരുമാനം വര്‍ദ്ധിപ്പിച്ചതുമാണ് തുണയായത്.
ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ വ്യാലു ഓഫ് ന്യൂ ബിസിനസ് (വിഎന്‍ബി) 457 കോടി രൂപയില്‍ നിന്നും 472 കോടി രൂപയായി കുറഞ്ഞു. അതേസമയം വിഎന്‍ബി മാര്‍ജിന്‍ 24 ശതമാനത്തില്‍ നിന്നും 24.5 ശതമാനമായി വികസിച്ചിട്ടുണ്ട്.
വാര്‍ഷിക പ്രീമിയം ഇക്വിവാലന്റ് വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം കുറഞ്ഞ് 864 കോടി രൂപയിലെത്തിയപ്പോള്‍ പ്രീമിയം കളക്ഷന്‍ 8.1 ശതമാനം വര്‍ധിച്ച് 8954 കോടി രൂപ. പുതിയ ബിസിനസുകള്‍ സ്വീകരിച്ച പ്രീമിയം 6.4 ശതമാനം ഉയര്‍ന്ന് 4012 കോടി രൂപയായി.
റിന്വീവല്‍ പ്രീമിയം ഇന്‍കം 9.4 ശതമാനമുയര്‍ന്ന് 4942 കോടി രൂപയും അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 5.1 ശതമാനമുയര്‍ന്ന് 3.24 ലക്ഷം കോടി രൂപയുമാണ്.