
മൂന്നാം പാദത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനി നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 45 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 917 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനി 632 കോടി രൂപയുടെ നികുതി ശേഷമുള്ള ലാഭം നേടിയിരുന്നു.
ഈ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 23.5 ശതമാനം ഉയര്‍ന്ന് 1,514.67 കോടി രൂപയായി. ഇത് സ്ഥിരമായ നിക്ഷേപക പങ്കാളിത്തത്തെയും ഫണ്ട് ഓഫറുകള്‍ക്കായുള്ള ഡിമാന്‍ഡിനെയും പ്രതിഫലിപ്പിക്കുന്നു.
2025 ഡിസംബറില്‍ വിജയകരമായ ഐപിഒ നടത്തിയതിന് ശേഷമുള്ള കമ്പനിയുടെ ആദ്യ ത്രൈമാസ ഫലമാണിത്, ഇത് 10,600 കോടിരൂപയിലധികം അന്ന് വിപണിയില്‍നിന്ന് സമാഹരിച്ചു.
ഐസിഐസിഐ ബാങ്കിന്റെ ഒരു വിഭാഗമായ കമ്പനി, ഇക്വിറ്റി ഓഹരി ഉടമകള്‍ക്ക് ഓഹരിയൊന്നിന് 14.85 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.






