ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടുകലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

ഉയർത്തിയ മിനിമം ബാലന്‍സ് വീണ്ടും കുറച്ച് ഐസിഐസിഐ ബാങ്ക്

മുംബൈ: ഒറ്റയടിയ്ക്ക് 50,000 രൂപയാക്കി കൂട്ടിയ മിനിമം ബാലന്‍സ് പരിധി 15000 രൂപയാക്കി കുറച്ച് ഐസിഐസിഐ ബാങ്ക്. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായാണ് ഉയര്‍ത്തിയിരുന്നത്.

പ്രതിഷേധങ്ങളെ തുടർന്നാണ് ഇപ്പോൾ പരിധി കുറിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനുശേഷം തുറക്കുന്ന സെലക്ട്, വെല്‍ത്ത്, പ്രൈവറ്റ്, പെന്‍ഷനേഴ്സ്, മുതിര്‍ന്നപൗരര്‍ എന്നീവിഭാഗത്തിലുള്ള സേവിങ്സ് അക്കൗണ്ടുകള്‍ക്കാണ് മുമ്പ് പതിനായിരം രുപയായിരുന്നതാണ് ഒറ്റയടിക്ക് അമ്പതിനായിരം ആക്കി ഉയര്‍ത്തിയിരുന്നത്.

പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം വരുത്തിയ മാറ്റമാണ് പ്രതിഷേധങ്ങളെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് പിന്‍വലിച്ചിരിക്കുന്നത്. ചെറുനഗരങ്ങളിലിത് 5,000 രൂപയില്‍നിന്ന് 25,000 രൂപയായും ഉയര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ 7500 രൂപയാക്കി കുറച്ചിട്ടുണ്ട്.

ഗ്രാമങ്ങളില്‍ കുറഞ്ഞ മിനിമം ബാലന്‍സ് പരിധി 2,500 രൂപയില്‍നിന്ന് 10,000 രൂപയായും ഉയര്‍ത്തിയിരുന്നു. ഇത് 2500 രൂപ തന്നെയാക്കി നിലനിര്‍ത്തുകയും ചെയ്തു.

X
Top