Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

അന്താരാഷ്ട്ര മൊബൈല്‍ നമ്പറിലൂടെ യുപിഐ പേയ്മെന്‍റ് സംവിധാനവുമായി ഐസിഐസിഐ

കൊച്ചി: ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉടനടി ഇന്ത്യയില്‍ യുപിഐ പേയ്മെന്‍റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ദൈനംദിന പേയ്മെന്‍റുകള്‍ സൗകര്യപ്രദമായി നടത്താന്‍ സാധിക്കും.

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്‍റെ മൊബൈല്‍ ആപ്പ് ഐമൊബൈല്‍ പേയിലൂടെ ഈ സേവനം ലഭ്യമാണ്.

വിവിധ രാജ്യങ്ങളിലെ യുപിഐ ഉപയോഗത്തിനായുള്ള നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍റെ (എന്‍പിസിഐ) അന്താരാഷ്ട്ര അടിസ്ഥാന സൗകര്യമാണ് ഈ സേവനത്തിനായി ഐസിഐസിഐ ബാങ്ക് ഉപയോഗിക്കുന്നത്.

യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപൂര്‍, ഓസ്ട്രേലിയ, ഹോങ്കോങ്, ഒഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്.

ഏതെങ്കിലും ഇന്ത്യന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്‍റുകള്‍ നടത്താം.

യുപിഐ ഐഡിയിലേക്ക് പണം അയച്ചും അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് വഴിയോ ഇടപാടു നടത്താം.

X
Top