
മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഓഹരികള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. 3.30 ശതമാനം നേട്ടത്തില്‍ 914.20 രൂപയിലാണ് ഓഹരിയുള്ളത്.
10987 കോടി രൂപയാണ് ജൂണ്‍പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. അറ്റ പ്രീമിയം വരുമാനം 5 ശതമാനം ഉയര്‍ന്ന് 1.19 ലക്ഷം കോടി രൂപയായപ്പോള്‍ സോള്‍വെന്‍സി റേഷ്യോ 1.99 ശതമാനത്തില്‍ നിന്നും 2.17 ശതമാനമായി ഉയര്‍ന്നു.
മൊത്തം നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 21 ശതമാനവും 36 ശതമാനവും ഇടിഞ്ഞ് 8436.5 കോടി രൂപയും 4 കോടി രൂപയുമാണ്. ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്.
55 ശതമാനം വരെയുള്ള നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോതിലാല്‍ ഓസ്വാള്‍ 1080 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മക്വാറി 1215 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗും സിറ്റി 1370 രൂപ ലക്ഷ്യവിലയില്‍ വാങ്ങല്‍ റേറ്റിംഗും നല്‍കുന്നു.