പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഹുണ്ടായ്‌ മോട്ടോറിന്റെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 70% ഇടിഞ്ഞു

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്പനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 70 ശതമാനം ഇടിഞ്ഞു. ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ്‌ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ നടക്കുന്നത്‌. 1865-1960 രൂപയാണ്‌ ഹുണ്ടായി മോട്ടോറിന്റെ ഇഷ്യു വില. നിലവില്‍ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 147 രൂപയാണ്‌. അതായത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ ഏഴ്‌ ശതമാനം മാത്രം.
സെപ്‌റ്റംബര്‍ അവസാന വാരം 570 രൂപയായിരുന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം കഴിഞ്ഞയാഴ്‌ച 360 രൂപയായി കുറഞ്ഞിരുന്നു. ഈയാഴ്‌ച ഇത്‌ 150 രൂപയുടെ താഴേക്ക്‌ ഇടിഞ്ഞു. 72 ശതമാനം ഇടിവാണ്‌ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയത്തിലുണ്ടായത്‌. ഓഹരികളുടെ അനൗദ്യോഗിക വ്യാപാരമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ നടക്കുന്നത്‌. ഗ്രേ മാര്‍ക്കറ്റിലെ വില ഐപിഒകളുടെ ലിസ്റ്റിംഗ്‌ എങ്ങനെയായിരിക്കും എന്നതിനുള്ള സൂചന മാത്രമാണ്‌. ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം അതേ പടി ലിസ്റ്റിംഗില്‍ പ്രതിഫലിക്കണമെന്നില്ല. അതേ സമയം ലിസ്റ്റ്‌ ചെയ്യാത്ത ഓഹരികളുടെ വ്യാപാരം നടക്കുന്ന വിപണിയില്‍ ഒരു കമ്പനിയുടെ ഓഹരിക്ക്‌ എത്രത്തോളം ഡിമാന്റുണ്ടെന്നതിന്റെ സൂചനയായി ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം പരിഗണിക്കാവുന്നതാണ്‌.
2003ല്‍ മാരുതി സുസുകി ഐപിഒ നടത്തിയതിനു ശേഷം ആദ്യമായാണ്‌ ഒരു കാര്‍ നിര്‍മാണ കമ്പനി പബ്ലിക്‌ ഇഷ്യു നടത്തുന്നത്‌. 27,870 കോടി രൂപയാണ്‌ ഐപിഒ വഴി ഹുണ്ടായി മോട്ടോര്‍ സമാഹരിക്കുന്നത്‌. 14.2 കോടി ഓഹരികളാണ്‌ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി വില്‍ക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴി (ഒ എഫ്‌ എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

X
Top