ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ജൂണിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ ഹ്യുണ്ടായി ക്രെറ്റ

മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്‌‌യുവി.

“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്‌യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു.

രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും തെളിവാണ്.

2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.

ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.

X
Top