ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ക്രെറ്റ ഇവി ഉടന്‍ വിപണിയിലേക്കെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായി

ക്രെറ്റയുടെ ഇലക്‌ട്രിക് മോഡല്‍ ഉടൻ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ച്‌ ഹ്യുണ്ടായി. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ ഉൻസു കിം ആണ് ക്രറ്റ ഇലക്‌ട്രിക്ക് ഉടൻ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചത്.

വരുംമാസങ്ങളില്‍ ക്രറ്റ ഇ.വി. ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുമെന്നും ഇലക്‌ട്രിക് കാർ വിപണിയില്‍ ക്രറ്റ ഇ.വി. ഒരു ‘ഗെയിം ചെഞ്ചർ’ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയില്‍ ഹ്യുണ്ടായി 2865 കോടി രൂപയുടെ ലാഭം നേടിയതായും അദ്ദേഹം അറിയിച്ചു.

2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ ആകെ 3,83,994 യൂണിറ്റുകളാണ് ഹ്യുണ്ടായി വിറ്റത്. ഇതില്‍ 2,99,,094 വാഹനങ്ങളും ഇന്ത്യൻ വിപണിയിലായിരുന്നു. 84,900 യൂണിറ്റുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ചു.

വിപണിയിലെ സാഹചര്യങ്ങള്‍ മന്ദഗതിയിലായിട്ടും സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയില്‍ വിജയകരമായി കമ്പനിക്ക് ലാഭം നിലനിർത്താനായെന്നായിരുന്നു മാനേജിങ് ഡയറക്ടറുടെ വാക്കുകള്‍. ഇതിനുപിന്നാലെയാണ് അദ്ദേഹം ക്രറ്റ ഇ.വി.യെക്കുറിച്ചുള്ള ഔദ്യോഗികവിവരവും പങ്കുവെച്ചത്.

ക്രറ്റ ഇ.വി. ഇന്ത്യൻ നിരത്തിലെത്തുമെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഹ്യുണ്ടായി ഔദ്യോഗികമായി ഇതുസംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരുന്നില്ല.

അതിനിടെ, ക്രറ്റ ഇ.വി. രാജ്യത്തെ പലയിടത്തും പരീക്ഷണയോട്ടം നടത്തിയതായി വിവരങ്ങളുണ്ടായിരുന്നു. 48 kWh ന്റെ ബാറ്ററി പാക്കും 138 എച്ച്‌.പി. കരുത്തുള്ള ഇലക്‌ട്രിക് മോട്ടോറുമാകും പുതിയ ക്രറ്റയിലുണ്ടാവുകയെന്നാണ് നിഗമനം.

X
Top