ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ ഓഹരികളുടെ റേറ്റിംഗ് ഉയര്‍ത്തി എച്ച്എസ്ബിസി, 2026 ല്‍ സെന്‍സെക്‌സ് 94,000 മറികടക്കും

മുംബൈ: ആഗോള ധനകാര്യ സേവന സ്ഥാപനമായ എച്ച്എസ്ബിസി ഇന്ത്യന്‍ ഓഹരികളുടെ റേറ്റിംഗ് ‘ഓവര്‍വെയ്റ്റ്’ ആക്കി ഉയര്‍ത്തി. നേരത്തെ ‘ന്യൂട്രല്‍’ റേറ്റിംഗായിരുന്നു ഇവരുടേത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്‌സ്‌പോഷര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ശുപാര്‍ശയെ ഇത് സൂചിപ്പിക്കുന്നു. 2025 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച എച്ച്എസ്ബിസിയുടെ ഏറ്റവും പുതിയ ‘ഏഷ്യ ഇക്വിറ്റി ഇന്‍സൈറ്റ്‌സ് ക്വാര്‍ട്ടര്‍ലി’ റിപ്പോര്‍ട്ടിലാണ് ഈ മാറ്റം.

സാമ്പത്തിക വിശകലനത്തില്‍ ‘ഓവര്‍വെയ്റ്റ്’ എന്ന പദം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഓഹരികള്‍ മേഖലയിലെ മറ്റ് വിപണികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ്.നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോകളുടെ വലിയൊരു ഭാഗം ഇന്ത്യന്‍ ഇക്വിറ്റികളാകുമെന്നും പദം സൂചിപ്പിക്കുന്നു. സാമ്പത്തിക സ്ഥിരത, സര്‍ക്കാര്‍ നയങ്ങള്‍, നിക്ഷേപക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എച്ച്എസ്ബിസിക്കുള്ള ആത്മവിശ്വാസത്തെ അപ്‌ഗ്രേഡ് പ്രതിഫലിപ്പിച്ചു.

സെന്‍സെക്‌സ് 94,000 മറികടക്കും
2026 അവസാനത്തോടെ ബിഎസ്ഇ സെന്‍സെക്‌സ് 94,000 മറികടക്കുമെന്നും സാമ്പത്തിക സ്ഥാപനം പ്രവചിച്ചു നിലവിലെ 83,000 ലെവലില്‍ നിന്നും 13 ശതമാനം വളര്‍ച്ചയാണിത്. ആഭ്യന്തര നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരി നിക്ഷേപം നടത്തുന്നതും സര്‍ക്കാറിന്റെ മൂലധന ചെലവുകളും സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമാണ് വിപണിയെ ഉയര്‍ത്തുക.

ഈ നയങ്ങള്‍ ദീര്‍ഘകാല വളര്‍ച്ച ഉറപ്പുവരുത്തുന്നവയാണ്. സമീപകാല തിരുത്തലിന് ശേഷം ഓഹരികളുടെ വാല്വേഷന്‍ ഇപ്പോള്‍ ന്യായമാണെന്നും സാമ്പത്തികസ്ഥാപനം പറഞ്ഞു. അതേസമയം ചൈനയൊഴികെയുള്ള മറ്റ് ഏഷ്യന്‍ ഓഹരി വിപണികള്‍ ദുര്‍ബലമാണ്. ദക്ഷിണ കൊറിയന്‍ ഇക്വിറ്റിയെ അണ്ടര്‍വെയ്റ്റാക്കി ഡൗണ്‍ഗ്രേഡ് ചെയ്ത അവര്‍ ആസിയാന്‍ രാജ്യങ്ങളില്‍ അസ്ഥിരത ചൂണ്ടിക്കാട്ടി. ചൈനയ്ക്കും ഹോങ്കോങ്ങിനും ഓവര്‍വെയ്റ്റ് റേറ്റിംഗാണ് എച്ച്എസ്ബിസി നല്‍കുന്നത്.

X
Top