ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

പുതിയ ഫണ്ട് ഓഫറിനായി അപേക്ഷ ഫയൽ ചെയ്ത് എച്ച്എസ്ബിസി മ്യൂച്വൽ ഫണ്ട്സ്

ന്യൂഡൽഹി: ‘എച്ച്എസ്ബിസി ഐ.ഡി.ഇ.എ ഇക്വിറ്റി ഫണ്ട്’ (ദി ഇന്നൊവേറ്റർ, ഡിസ്‌റപ്റ്റർ, അഡാപ്റ്റർ, എനേബിളർ ഇക്വിറ്റി ഫണ്ട്) എന്ന ഒരു ഓപ്പൺ-എൻഡ് തീമാറ്റിക് ഇക്വിറ്റി ഫണ്ട് സമാരംഭിക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഒരു ഓഫർ ഡോക്യുമെന്റ് ഫയൽ ചെയ്ത് എച്ച്എസ്ബിസി മ്യൂച്വൽ ഫണ്ട്സ്. കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികൾ എന്നിവയിൽ നിക്ഷേപം നടത്തി, നവീകരണം, പുതിയ ബിസിനസ് മോഡലുകളോട് പൊരുത്തപ്പെടൽ, ബിസിനസ്സുകളുടെ വളർച്ചയും ഉൽപ്പാദനക്ഷമതയും സുഗമമാക്കുന്നതിന് പ്രാപ്തമാക്കുന്നവരായി മാറുക എന്നിവയിലൂടെ ദീർഘകാല മൂലധന വിലമതിപ്പ് നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പുതിയ ഫണ്ട് ഓഫറിന്റെ (എൻഎഫ്ഒ) പ്രഖ്യാപനം സെബിയുടെ അനുമതിക്ക് വിധേയാമായാണെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. ഈ ഫണ്ട് സ്കീം നിഫ്റ്റി 500 ടിആർഐയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ഇതിന്റെ ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 5,000 രൂപയാണെന്നും എച്ച്എസ്ബിസി മ്യൂച്വൽ ഫണ്ട്സ് അറിയിച്ചു.

X
Top