
ലണ്ടൻ: രാജ്യാന്തര ബാങ്കായ എച്ച്എസ്ബിസിയെ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ബാങ്കിന്‍റെ പ്രധാന ഓഹരിയുടമയും ചൈനീസ് വ്യവസായിയുമായ പിംഗ് ആനാണു ബാങ്കിനെ പിളർത്താൻ ശ്രമിച്ചത്.
എന്നാൽ, വെള്ളിയാഴ്ച ചേർന്ന ഓഹരിയുടമകളുടെ യോഗത്തിൽ പിളർപ്പ് നീക്കത്തിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെ ഒരു വർഷമായി പിംഗ് തുടരുന്ന ശ്രമങ്ങൾ പരാജയമടഞ്ഞു.
ലണ്ടനിലാണു ബാങ്കിന്‍റെ ആസ്ഥാനമെങ്കിലും കമ്പനിയുടെ ലാഭം കൂടുതലും വരുന്നത് ഏഷ്യയിൽനിന്നാണ്. ബാങ്കിനെ പിളർത്തി ഏഷ്യയിലെ ബിസിനസ് പിടിക്കാനായിരുന്ന പിംഗിന്‍റെ നീക്കം.
എച്ച്എസ്ബിസിയുടെ എട്ടു ശതമാനം ഓഹരികളാണു പിംഗ് ആനിന്‍റെ കൈവശമുള്ളത്.
ബാങ്കിന്‍റെ പ്രവർത്തനഘടന പുനഃപരിശോധിക്കേണ്ട സമയമായെന്ന് എച്ച്എസ്ബിസി ചെയർമാൻ മാർക്ക് ടക്കർ പറഞ്ഞു.





