സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

എൽ ആൻഡ് ടി എംഎഫിനെ ഏറ്റെടുത്ത് എച്ച്എസ്ബിസി എഎംസി

മുംബൈ: എച്ച്എസ്ബിസി അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

3,485 കോടി രൂപയ്ക്കാണ് എൽ ആൻഡ് ടി എംഎഫിനെ എച്ച്എസ്ബിസി എഎംസി സ്വന്തമാക്കിയത്. അതേസമയം, ഏറ്റെടുക്കലിനെ തുടർന്ന് 2022 നവംബർ 28 തിങ്കളാഴ്ച വരെ തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയില്ലെന്ന് എച്ച്എസ്ബിസി മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ അറിയിച്ചു.

ഈ ഇടപാടിനായി 2021 ഡിസംബറിലാണ് കമ്പനികൾ തമ്മിൽ കരാറിൽ ഏർപ്പെട്ടത്. നിർദിഷ്ട ഇടപാടിന് ഈ വർഷം ഒക്ടോബറിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) നിന്ന് അംഗീകാരം ലഭിച്ചിരുന്നു. രണ്ട് ഫണ്ട് ഹൗസുകളുടെയും മാനേജ്‌മെന്റിന് കീഴിലുള്ള (AUM) ആസ്തികൾ കണക്കിലെടുക്കുമ്പോൾ ലയനം സംയുക്ത സ്ഥാപനത്തെ ഇന്ത്യയിലെ 14-ാമത്തെ വലിയ ഫണ്ട് ഹൗസായി മാറ്റും.

രണ്ട് ഫണ്ട് ഹൗസുകളുടെയും സംയുക്ത എയുഎം 85,000 കോടി രൂപയാണ്.

X
Top