Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് ഇനി എച്ച്എസ്ബിസിയുടേത്

ല്ആന്ഡ് ടി മ്യൂച്വല് ഫണ്ട്സിനെ എച്ച്എസ്ബിസി അസറ്റ് മാനേജുമെന്റ്(ഇന്ത്യ) ഏറ്റെടുത്തു. 3,500 കോടി (425 മില്യണ് ഡോളര്) രൂപയുടേതാണ് ഇടപാട്.

എല് ആന്ഡ് ടി ഫിനാന്സ് ഹോള്ഡിങ്സിന്റെ ഉടമസ്ഥതയിലുള്ള എല് ആന്ഡ് ടി മ്യൂച്വല് ഫണ്ട് ഇതോടെ എച്ച്എസ്ബിസിയുടേതായി.

എല് ആന്ഡ് ടി മ്യൂച്വല് ഫണ്ട് സ്കീമുകളുടെ സ്പോണ്സര്ഷിപ്പ്, ട്രസ്റ്റിഷിപ്പ്, മാനേജുമെന്റ്, അഡ്മിനിസ്ട്രേഷന് എന്നിവ ഇനി എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്ഡ് ക്യാപിറ്റല് മാര്ക്കറ്റസിന്റെ(ഇന്ത്യ) ഭാഗമാകും. എച്ച്എസ്ബിസി അസ്റ്റ് മാനേജുമെന്റ്(ഇന്ത്യ) എന്ന പേരിലാകും പുതിയ കമ്പനി അറിയപ്പെടുക.

നിലവില് എല് ആന്ഡ് ടിയുടെ മ്യൂച്വല് ഫണ്ട് സ്കീമുകള് എച്ച്എസ്ബിസിലേയ്ക്ക് മാറ്റുകയോ എച്ച്എസ്ബിസിയുടെ ഫണ്ടുകളുമായി ലയിപ്പിക്കുകയോ ചെയ്യും. ഇതോടെ എല് ആന്ഡ് ടിയുടെ പേരിലുള്ള സ്കീമുകള് എച്ച്എസ്ബിസി എന്ന തുടക്കപേരിലാകും അറിയപ്പെടുക. മാറ്റം ഇതിനകം പ്രാബല്യത്തിലായി.

ഒരേ കാറ്റഗറിയില് ഒന്നില് കൂടുതല് ഫണ്ടുകള് ഒരു ഫണ്ടുകമ്പനിയുടെ കീഴില് പാടില്ലെന്ന സെബിയുടെ നിര്ദേശ പ്രകാരം 15 സ്കീമുകളാണ് ലയിപ്പിച്ചത്.

X
Top