സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

നാലാം പാദ ഫലപ്രഖ്യാപനം നടത്തി എച്ച്പിഎല്‍ ഇലക്ട്രിക്

ന്യൂഡല്‍ഹി: നാലാംപാദ ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് എച്ച്പിഎല്‍ ഇലക്ട്രിക് ആന്റ് പവര്‍ ഓഹരി 4 ശതമാനം ഇടിവ് നേരിട്ടു. 11.3 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 16.5 ശതമാനം കുറവാണിത്.

ദുര്‍ബലമായ പ്രവര്‍ത്തന മികവാണ് അറ്റാദായം കുറച്ചത്.എബിറ്റ 12.3 ശതമാനമായി കുറഞ്ഞു. നേരത്തെ 14 ശതമാനമായിരുന്നു എബിറ്റ.

അതേസമയം വരുമാനം 11.6 ശതമാനം ഉയര്‍ന്ന് 362.8 കോടി രൂപയിലെത്തിയിട്ടുണ്ട്. മാത്രമല്ല 1,500 കോടിയിലധികം രൂപയുടെ ശക്തമായ ഓര്‍ഡര്‍ ബുക്ക് കമ്പനിക്കുണ്ട്.ഇത് ഹ്രസ്വ, ഇടത്തരം കാലയളവില്‍ വരുമാനം ഉറപ്പാക്കുന്നു.

നിലവിലെ ഓര്‍ഡര്‍ ബുക്കിന്റെ 82 ശതമാനവും ഉപഭോക്തൃ, വ്യാവസായിക വിഭാഗം സംഭാവന ചെയ്യുന്നതാണ്.

X
Top