ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇടിവ് നേരിട്ട് എച്ച്പിസിഎല്‍ ഓഹരി, ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: മോശം സെപ്തംബര്‍ പാദ ഫലപ്രകടനത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) ഓഹരി 4 ശതമാനത്തോളം താഴ്ച വരിച്ചു. പൊതുമേഖല സ്ഥാപനം 2172 കോടി രൂപയുടെ അറ്റ നഷ്ടമാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1923 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്.

വരുമാനം തുടര്‍ച്ചയായി 5.3 ശതമാനം കുറഞ്ഞ് 1.08 ലക്ഷം കോടി രൂപയായി. അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനത്തിന്റെ ഉയര്‍ച്ച വരുമാനത്തിലുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ വണ്‍ ടൈം ഗ്രാന്റായി 5617 കോടി രൂപ കമ്പനിയ്ക്ക് നല്‍കിയിരുന്നു.

അതുകൊണ്ടുമാത്രമാണ് നഷ്ടം പരിമത തോതിലായത്. എല്‍പിജി വില്‍പനയിലെ നഷ്ടം നികത്താനാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. അതേസമയം ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ 270 രൂപ ലക്ഷ്യവിലയില്‍ ഓഹരിയ്ക്ക് ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കി.

നേരത്തെ 235 രൂപ മാത്രമായിരുന്നു അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരുന്നത്. രണ്ടാം പാദ നഷ്ടം മാര്‍ക്കറ്റിംഗ് കുറവുകൊണ്ടുമാത്രമാണെന്നും ഇന്ധന വില വര്‍ദ്ധനവോടെ കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും സിഎല്‍എസ്എ അനലിസ്റ്റുകള്‍ പറഞ്ഞു.

X
Top