ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

1,795 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി എച്ച്പിസിഎൽ

മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) മാർച്ച് 31 ന് അവസാനിച്ച പാദത്തിലെ അറ്റാദായം 40 ശതമാനം ഇടിഞ്ഞ് 1,795 കോടി രൂപയായി. 2021 സാമ്പത്തിക വർഷം ഇതേ പാദത്തിൽ 3,017.96 കോടി രൂപയും ഈ സാമ്പത്തിക വർഷത്തിന്റെ മുൻ പാദത്തിൽ 868.86 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം. എച്ച്പിസിഎല്ലിന്റെ മൊത്തവരുമാനം മുൻവർഷത്തെ 85,748.12 കോടി രൂപയിൽ നിന്ന് 106,886.35 കോടി രൂപയായി ഉയർന്നപ്പോൾ മൊത്തം നികുതി ചെലവ് 2021 സാമ്പത്തിക വർഷത്തിലെ 1,050.55 രൂപയിൽ നിന്ന് 489.69 കോടി രൂപയായി കുറഞ്ഞു.
2021-22 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഓരോ ബാരൽ അസംസ്‌കൃത എണ്ണയും ഇന്ധനമാക്കി മാറ്റുന്നതിലൂടെ കമ്പനി 12.44 ഡോളർ സമ്പാദിച്ചതായി എച്ച്പിസിഎൽ അറിയിച്ചു. കൂടാതെ, 2021-2022 സാമ്പത്തിക വർഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഓഹരിക്കും 14 രൂപ അന്തിമ ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. പ്രസ്തുത ലാഭവിഹിതം 2022 ഓഗസ്റ്റ് 1-ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഷെയർഹോൾഡർമാർ അംഗീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ നൽകുമെന്ന് എച്ച്പിസിഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ എക്കാലത്തെയും ഉയർന്ന എൽപിജി വിൽപ്പനയായ 7.7 ദശലക്ഷം ടണ്ണുമായി, എച്ച്പിസിഎൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എൽപിജി വിപണനക്കാരനായി തുടർന്നു, ഇത് 2021 സാമ്പത്തിക വർഷത്തേക്കാൾ 4.4 ശതമാനം വളർച്ച രേഖപ്പെടുത്തി. വ്യാഴാഴ്ച ബിഎസ്ഇയിൽ എച്ച്പിസിഎൽ ഓഹരികൾ 2.07 ശതമാനം ഇടിഞ്ഞ് 238.70 രൂപയിൽ ക്ലോസ് ചെയ്തു.

X
Top