അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

റബര്‍ വിപണിയില്‍ വീണ്ടും പ്രതീക്ഷയേറുന്നു

കോട്ടയം: രാജ്യാന്തര രംഗത്തെ പ്രതികൂല ചലനങ്ങളും ഇന്ത്യയിലെ ഉത്പാദന ഇടിവും റബർ വിപണിക്ക് ഉണർവ് നല്‍കുന്നു.

കനത്ത മഴയില്‍ ടാപ്പിംഗ് കുറഞ്ഞതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയില്‍ എത്താതായതോടെ ആർ.എസ്.എസ് നാലിന്റെ വില 178 രൂപയില്‍ നിന്ന് 183ല്‍ എത്തി.

ബാങ്കോക്ക് വില അഞ്ച് രൂപയാണ് കുറഞ്ഞത്. ടയർ കമ്പനികള്‍ ആഭ്യന്തര വില കൂടാതിരിക്കാൻ വിപണിയില്‍ നിന്ന് വിട്ടുനിന്നു. വരും ദിവസങ്ങളിലും വില കൂടിയേക്കും.

എന്നാല്‍ വ്യാപാരി വിലയും റബർ ബോർഡ് വിലയും തമ്മിലുള്ള അന്തരം കിലോയ്‌ക്ക് എട്ട് രൂപ വരെ ഉയർന്നതിനാല്‍ സാധാരണ കർഷകർക്ക് ഇപ്പോഴും കാര്യമായ നേട്ടം ലഭിക്കുന്നില്ല.

X
Top