ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഹോങ്‌കോങ് ഒന്നാമത്; ഇന്ത്യയില്‍ മുംബൈ മുന്നില്‍

ന്യൂഡൽഹി: പ്രവാസികൾക്ക് ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2024-ലെ പട്ടിക പുറത്ത്. ഹോങ് കോങ്, സിങ്കപ്പുർ, സൂറിച്ച് എന്നിവയാണ് പട്ടികയിൽ മുകളിലുള്ളത്. മേഴ്സേഴ്സ് തയ്യാറാക്കിയ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിന്റെ അടിസ്ഥാനത്തിലാണിത്.

ഇന്ത്യയിൽ മുംബൈയാണ് സ്വദേശം വിട്ട് വന്ന് താമസിക്കുന്നവർക്ക് ഏറ്റവും ജീവിതച്ചെലവേറിയ നഗരം. പട്ടികയിൽ 136-ാമതാണ് മുംബൈയുടെ സ്ഥാനം. രാജ്യതലസ്ഥാനമായ ഡൽഹി പട്ടികയിൽ 167-ാമതാണ്. ചെന്നൈ-189, ബെംഗളൂരു-195, ഹൈദരാബാദ്-202.

ഇസ്ലാമാബാദ്, ലാഗോസ്, അബുജ എന്നീ നഗരങ്ങളാണ് പട്ടികയിൽ ഏറ്റവും താഴെ സ്ഥാനങ്ങളിലുള്ളത്. ലോകമെമ്പാടുമുള്ള 226 നഗരങ്ങളാണ് പട്ടികയിലുള്ളത്. താമസം, ഗതാഗതം, വസ്ത്രം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ഇതിന്റെ ഭാഗമായി അമേരിക്കൻ നഗരമായ ന്യൂയോർക്ക് നഗരത്തെ ബേസ് സിറ്റിയായി കണക്കാക്കുകയും ചെയ്തു. കറൻസി മൂല്യം കണക്കാക്കിയത് ഡോളറിലാണ്.

X
Top