
- കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 6% വളർച്ച
ഗുരുഗ്രാം: 2025 സെപ്റ്റംബറിൽ ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) മൊത്തം 5,68,164 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്‌തു. ഇതിൽ 5,05,693 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 62,471 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു. ആഗസ്റ്റിനെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 6% പ്രതിമാസ (എംഒഎം) വളർച്ചയും എച്ച്എംഎസ്ഐ രേഖപ്പെടുത്തി.
2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വർഷാദ്ധ്യായ കാലയളവിൽ [YTD (ഇയർ ടു ഡേറ്റ്) FY2026] മൊത്തം 29,91,024 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 26,79,507 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 3,11,517 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.
2025 സെപ്റ്റംബറിലെ എച്ച്എംഎസ്ഐ ഹൈലൈറ്റുകൾ:
റോഡ് സുരക്ഷ: അഹമ്മദാബാദ്, ചിറ്റോർഗഡ്, രേവ, ബാലസോർ, സീതാമർഹി, ആഗ്ര, മുംബൈ, തിരുപ്പതി, തിരുവനന്തപുരം, ബാരാമതി, വിജയപുര, റോഹ്തക്, അംബാല എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി 13 നഗരങ്ങളിൽ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചുകൊണ്ട് എച്ച്എംഎസ്‌ഐ റോഡ് സുരക്ഷയോടുള്ള പ്രതിബദ്ധത തുടർന്നു. ഇൻ്ററാക്ടീവ് പഠനത്തിലൂടെ ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റ സംസ്കാരം ശക്തിപ്പെടുത്തുന്നതിലാണ് ഈ കാമ്പെയ്‌നുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സുരക്ഷിതമായ റൈഡിംഗ് രീതികളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി എച്ച്എംഎസ്ഐ സ്ഥാപിച്ച വിശാഖപട്ടണത്തെ സേഫ്റ്റി ഡ്രൈവിംഗ് എഡ്യൂക്കേഷൻ സെന്ററിൻ്റെ (എസ്‌ഡിഇസി) അഞ്ചാം വാർഷികവും കോഴിക്കോടും വിജയവാഡയിലും സ്ഥാപിച്ച എസ്‌ഡിഇസികളുടെ ആറാം വാർഷികവും ആഘോഷിച്ചു.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പൊൺസിബിലിറ്റി (സിഎസ്‌ആർ): 2050 ആകുമ്പോഴേക്കും കൂട്ടിയിടി രഹിത സമൂഹം എന്ന ഹോണ്ടയുടെ ആഗോള ദർശനത്തിലേക്ക് ഒരു ചുവടുവയ്പ്പ് നടത്തി, ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ (എച്ചഐഎഫ്) ‘സഡക് സഹായക്: സുരക്ഷിത് മാർഗ്, സുരക്ഷിത് ജീവൻ’ പദ്ധതിയുടെ ഭാഗമായി ഗുജറാത്ത് പോലീസിന് പ്രത്യേകം സജ്ജീകരിച്ച 50 ക്വിക്ക് റെസ്‌പോൺസ് ടീം (ക്യൂആർടി) വാഹനങ്ങൾ കൈമാറി. സംസ്ഥാനത്തുടനീളം സുരക്ഷിതമായ റോഡുകൾ സൃഷ്ടിക്കുന്നതിനും പൊതു സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ഉൽപ്പന്നം: പ്രീമിയം 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട്, എച്ച്എംഎസ്ഐ ബെംഗളൂരുവിൽ (കർണാടക) 2,01,900 രൂപയ്ക്ക് ഓൾ-ന്യൂ സിബി350സി സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. ഈ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗുകൾ ഇപ്പോൾ തുറന്നിരിക്കുന്നു, കൂടാതെ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പുകളിലും ഇത് ലഭ്യമാകും.
ഉപഭോക്തൃ കണക്ട് പ്ലാറ്റ്‌ഫോമായ ‘മൈഹോണ്ട-ഇന്ത്യ’ മൊബൈൽ ആപ്ലിക്കേഷനും കമ്പനി അവതരിപ്പിച്ചു. സമഗ്രമായ ഒരു പ്ലാറ്റ്‌ഫോമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്, എച്ച്എംഎസ്‌ഐയുടെ നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കൾ എങ്ങനെ ഇടപഴകുന്നു എന്ന് പുനർനിർവചിക്കുന്നു, തടസ്സമില്ലാത്തതും സുതാര്യവും ആകർഷകവുമായ ഡിജിറ്റൽ എൻഡ്-ടു-എൻഡ് ഉടമസ്ഥതാ അനുഭവം വാഗ്ദാനം ചെയ്യുന്നു.
മോട്ടോർസ്പോർട്ട്സ്: സെപ്റ്റംബർ 2025-ൽ മോട്ടോജിപി കാറ്റലോണിയ, സാൻ മറിനോ, ജപ്പാൻ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. അതോടൊപ്പം, 2025 ലെ ഇഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് സിബി300എഫ്-ൻ്റെ മൂന്നാം റൗണ്ട് ചെന്നൈയിൽ സംഘടിപ്പിച്ചു.