
ന്യൂഡല്‍ഹി: ബിസിനസ് വിപുലീകരിക്കുന്നതിനായി നിക്ഷേപകരില്‍ നിന്ന് 1.1 മില്യണ്‍ ഡോളര്‍ (ഏകദേശം 8.97 കോടി രൂപ) സമാഹരിച്ചതായി പ്രോപ്‌ടെക് കമ്പനിയായ ഹോംസ്ഫി റിയല്‍റ്റി തിങ്കളാഴ്ച അറിയിച്ചു.
മുംബൈ ആസ്ഥാനമായുള്ള ഹോംസ്ഫി റിയല്‍റ്റി ലിമിറ്റഡ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാര്‍, റീട്ടെയില്‍ വാങ്ങുന്നവര്‍/വില്‍പ്പനക്കാര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കിംഗ് സേവനങ്ങള്‍ നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പൂനെ, ബെംഗളൂരു, ഡല്‍ഹിഎന്‍സിആര്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തന സാന്നിധ്യമുണ്ട്.
Homesfy.in, MyMagnet.io എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് കമ്പനി നടത്തുന്നത്. അടുത്തിടെ, എസ്എംഇ ഐപിഒയ്ക്കായി കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തു.
ഐപിഒയില്‍ നിന്നുള്ള വരുമാനം പ്രവര്‍ത്തന മൂലധനം, പൊതുവായ കോര്‍പ്പറേറ്റ് ഉദ്ദേശ്യം, ജൈവ വളര്‍ച്ച എന്നിവയ്ക്കായി ഉപയോഗിക്കും.
പബ്ലിക് ഓഫറില്‍ 8,05,200 ഇക്വിറ്റി ഷെയറുകളുടെ ഇഷ്യു ഉള്‍പ്പെടുന്നു. നിക്ഷേപകരായ ഗിരീഷ് ഗുലാത്തി, ധ്യാനേഷ് ഭട്ടവഡേക്കര്‍, നേഹ ഇദ്‌നാനി, യോഗേഷ് ബഗാരിയ, അമിത് ബഗാരിയ എന്നിവരില്‍ നിന്ന് ഹോംസ്ഫി റിയല്‍റ്റി 1.1 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പ്രോപ്‌ടെക് സ്ഥാപനങ്ങളിലെ െ്രെപവറ്റ് ഇക്വിറ്റി (പിഇ) നിക്ഷേപം ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ 5 ശതമാനം ഉയര്‍ന്ന് 270 ദശലക്ഷം ഡോളറായിരുന്നു.
2009 ജനുവരിക്കും 2022 ജൂണിനും ഇടയില്‍, ഇന്ത്യയിലെ പ്രോപ്‌ടെക് കമ്പനികള്‍ക്ക് മൊത്തം 3.42 ബില്യണ്‍ യുഎസ് ഡോളര്‍ പിഇ ഫണ്ടിംഗ് ലഭിച്ചു.






