സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

പുതിയ നിർമ്മാണ കേന്ദ്രം തുറന്ന് ഹിറ്റാച്ചി എനർജി

ബാംഗ്ലൂർ: പുതിയ നിർമ്മാണ യൂണിറ്റ് തുറന്ന് ഹിറ്റാച്ചി എനർജി ഇന്ത്യ. ബംഗളൂരുവിലെ ദൊഡ്ഡബല്ലാപ്പൂരിൽ പവർ ക്വാളിറ്റി പ്രൊഡക്‌ട്‌സ് നിർമ്മാണത്തിനായുള്ള പുതിയതും വലുതുമായ ഒരു സൗകര്യം ഉദ്ഘാടനം ചെയ്തതായി അറിയിച്ച് ഹിറ്റാച്ചി എനർജി.

പവർ യൂട്ടിലിറ്റികൾ, വ്യവസായങ്ങൾ, പുനരുൽപ്പാദിപ്പിക്കാവുന്നവ, ഗതാഗതം എന്നീ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന ലോ, മീഡിയം, ഹൈ വോൾട്ടേജ് സംവിധാനങ്ങൾക്കായി നൂതന കപ്പാസിറ്റർ യൂണിറ്റുകൾ, ബാങ്കുകൾ, പവർ ഇലക്ട്രോണിക് കോമ്പൻസേറ്ററുകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നിലവിലുള്ള ശേഷിയെ ഇരട്ടിയാക്കാൻ ഈ പുതിയ ഉൽപ്പാദന കേന്ദ്രം സഹായിക്കും.

പവർ – ട്രാൻസ്മിഷൻ ഉപകരണങ്ങളുടെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്മോൾ ക്യാപ് കമ്പനിയാണ് ഹിറ്റാച്ചി എനർജി ഇന്ത്യ ലിമിറ്റഡ്. നിലവിൽ കമ്പനിയുടെ ഓഹരികൾ 0.07 ശതമാനത്തിന്റെ നേരിയ നഷ്ടത്തിൽ 3,532.95 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top