
മുംബൈ: ഹിന്‍ഡാല്‍കോ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4004 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണിത്. വില്‍പന അളവുകള്‍ വര്‍ദ്ധിച്ചത് വിലയിടിവിന്റെ ആഘാതത്തെ പ്രതിരോധിക്കുകയായിരുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയുടെ ഇബിറ്റ 8.5 ശതമാനമുയര്‍ന്ന് 8673 കോടി രൂപയായപ്പോള്‍ വരുമാനം 13 ശതമാനമുയര്‍ന്ന് 64232 കോടി രൂപ. ഇന്ത്യ ബിസിനസിന്റെ മികച്ച പ്രകടനവും കമ്പനിയുടെ യുഎസ് സബ്‌സിഡിയറിയായ നൊവെയ്ല്‍സിന്റെ പ്രകടനത്തിലെ വീണ്ടെടുപ്പുമാണ് മികച്ച ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിച്ചതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സതീഷ് പായി പറഞ്ഞു.
അതേസമയം കമ്പനി ഓഹരി 0.86 ശതമാനം ഇടിഞ്ഞ് 667.05 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തില്‍ 0.55 ശതമാനം താഴ്ന്ന ഓഹരി ഒരു വര്‍ഷത്തില്‍ 7.09 ശതമാനവും 5 വര്‍ഷത്തില്‍ 260.67 ശതമാനവുമാണുയര്‍ന്നത്.
16 അനലിസ്റ്റുകള്‍ കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 747.37 രൂപയാണ് ലക്ഷ്യവില.






