
കൊച്ചി: മുഖക്കുരുവും അനുബന്ധ പ്രശ്നങ്ങളും മൂലം വിഷമിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് കൗമാരക്കാരിലും യുവാക്കളിലും ആത്മവിശ്വാസം പടുത്തുയർത്തി ഫലപ്രദമായ പരിഹാരം മാർഗങ്ങൾ നിർദേശിക്കുന്ന പിംപിൾസ് ആക്നെ പോസിറ്റിവിറ്റി ഡേ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ച് ഹിമാലയ വെൽനസ്. ഇതിന്റെ ഭാഗമായി ചർമ രോഗ വിദഗ്ധർ, കോസ്മറ്റോളജിസ്റ്റ്സ്, സൗന്ദര്യ ശാസ്ത്ര വിദഗ്ധർ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻ സേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ചർച്ചകളും ബോധവത്ക്കരണ ക്ലാസുകളും നടത്തുകയും വേപ്പിന്റെ ലോകം (വേൾഡ് ഓഫ് നീം) എന്ന സംഭാഷണ പരമ്പരയ്ക്ക് തുടക്കമിടുകയും ചെയ്തു.
വേപ്പും അനുബന്ധ ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ മുഖക്കുരുവിന് ലളിതവും ഫലപ്രദവുമായ പരിഹാരവും ചർമ സംരക്ഷണത്തിനും പ്രയോജനകരമാകുമെന്നും ചടങ്ങിൽ പങ്കെടുത്ത ഹിമാലയ വെൽനസ് മേധാവികളായ രാജേഷ് കൃഷ്ണമൂർത്തി, രാഗിണി ഹരിഹരൻ, അഭിഷേക് ആഷാദ് എന്നിവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം അഞ്ചിൽ നാല് യുവാക്കളും മുഖക്കുരുവുമായി ബന്ധപ്പെട്ട ചർമ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രാജ്യത്ത് 20 കോടിയിൽ പരം ചെറുപ്പക്കാർ മുഖക്കുരുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരുന്നുണ്ടെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.