വിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപ

വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടത്തില്‍ വന്‍വര്‍ധന

മുംബൈ: കിട്ടാക്കടം കൂടിയതോടെ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില് ബാങ്കുകള്ക്ക് വിമുഖത. പൊതുമേഖല ബാങ്കുകളില് ഉള്പ്പടെ വിദ്യാഭ്യാസ വായ്പയിലെ നിഷ്ക്രിയ ആസ്തി നടപ്പ് സാമ്പത്തിക വര്ഷത്തെ ജൂണ് പാദത്തില് 7.82ശതമാനമായി. ജൂണ് അവസാനംവരെയുള്ള കണക്കു പ്രകാരം കുടിശ്ശിക 80,000 കോടി രൂപയിലേറെയാണ്.

വിദ്യാഭ്യാസ വായ്പ മേഖലയില് നിഷ്ക്രിയ ആസ്തി കൂടിയതോടെ ലോണ് അനുവദിക്കുന്നതില് ജാഗ്രത പുലര്ത്താനാണ് ബാങ്കുകളുടെ നീക്കം. അതുകൊണ്ടുതന്നെ വായ്പ അനുവദിക്കാതിരിക്കുകയോ കാലതാമസമുണ്ടാക്കുകയോ ചെയ്യുന്നു. കാലതാമസം ഒഴിവാക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കാന് അടുത്തയിടെ ധനമന്ത്രാലയം പൊതുമേഖല ബാങ്കുകളുടെ യോഗം വിളിച്ചിരുന്നു.

നിഷ്ക്രിയ ആസ്തിയിലെ വര്ധന വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ആര്ബിഐയുടെ റിപ്പോര്ട്ടില് പറയുന്നു. രാജ്യത്ത് 90ശതമാനത്തോളം വിദ്യാഭ്യാസ വായ്പകളും വിതരണംചെയ്യുന്നത് പൊതുമേഖല ബാങ്കുകളാണ്. 2020 മാര്ച്ചിലെ കണക്കനുസരിച്ച് സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ വിഹിതം ഏഴുശതമാനം മാത്രമാണെന്ന് 2022 ജൂണില് പ്രസിദ്ധീകരിച്ച ആര്ബിഐയുടെ റിപ്പോര്ട്ടില് പറയുന്നു.

റിപ്പോര്ട്ട് പ്രകാരം മൊത്തം വിദ്യാഭ്യാസ വായ്പാ കുടിശ്ശിക 82,723 കോടി രൂപയായി വര്ധിച്ചിട്ടുണ്ട്. ഈടൊന്നും നല്കാതെ 7.50 ലക്ഷം രൂപവരെയുള്ള വായ്പകള് അനുവദിക്കാമെന്നിരിക്കെ ഇക്കാര്യത്തില് നടപടിയെടുക്കാന് ബാങ്കുകള് മടിക്കുകയാണിപ്പോള്.

കോളേജുകളില് നിന്ന് പുറത്തിറങ്ങുന്ന ഉന്നത ബിരുദധാരികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലസവരങ്ങള് ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധര് നിരീക്ഷിക്കുന്നു.

X
Top