ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഹീറോ മോട്ടോ കോര്‍പ്പിന്റെ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

ഹീറോ മോട്ടോ കോര്‍പ്പിന്റെ ഉല്‍പ്പാദനം ഏപ്രിലില്‍ 43 ശതമാനം കുറഞ്ഞതിനെതുടര്‍ന്ന് കമ്പനിയിലെ ഉല്‍പ്പാദനം ഏതാനും ദിവസം നിര്‍ത്തിവെച്ചു. ഏപ്രിലില്‍ ഡീലര്‍മാര്‍ക്ക് അയച്ചത് 3,05,406 യൂണിറ്റുകളാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കമ്പനി 5,33,585 യൂണിറ്റുകളാണ് ഡീലര്‍മാര്‍ക്ക് അയച്ചിരുന്നത്. കഴിഞ്ഞമാസം നടന്ന ആഭ്യന്തര വില്‍പ്പന 288,524 യൂണിറ്റായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 5,13,296 യൂണിറ്റായിരുന്നു. കയറ്റുമതിയും കുറഞ്ഞു.

കഴിഞ്ഞമാസം കയറ്റുമതി 16,882യൂണിറ്റുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 20,289 യൂണിറ്റായിരുന്നു.

ഏപ്രിലില്‍ തങ്ങളുടെ ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 5.05 ലക്ഷം രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 2025 ല്‍ ഉടനീളം കമ്പനി റീട്ടെയില്‍ വിപണി വിഹിതത്തില്‍ സ്ഥിരമായ പ്രതിമാസ വര്‍ദ്ധനവ് നിലനിര്‍ത്തിയിട്ടുണ്ടെന്നും അത് കൂട്ടിച്ചേര്‍ത്തു.

ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകളും നടത്തുന്നതിനുമായി കമ്പനി ഏപ്രില്‍ 17 മുതല്‍ 19 വരെ അതിന്റെ ധരുഹേര, ഗുരുഗ്രാം, ഹരിദ്വാര്‍, നീംറാന പ്ലാന്റുകളില്‍ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

മെയ് മാസത്തില്‍ ഇത് സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top