ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പ്രതീക്ഷയെ മറികടന്ന പ്രകടനവുമായി ഹീറോ മോട്ടോകോര്‍പ്

ന്യൂഡല്‍ഹി: പ്രതീക്ഷയെ മറികടന്ന നാലാംപാദ പ്രകടനം പുറത്തെടുത്തിരിക്കയാണ് ഹീറോ മോട്ടോകോര്‍പ്. 859 കോടി രൂപയാണ് കമ്പനി നേടിയ ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 37 ശതമാനം അധികം.

762 കോടി രൂപമാത്രമാണ് അറ്റാദായ ഇനത്തില്‍ അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. വരുമാനം 12 ശതമാനമുയര്‍ന്ന് 8307 കോടി രൂപയുടേതായി. പ്രതീക്ഷിച്ച വരുമാനം 8238 കോടി രൂപ.

35 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വിതരണം ചെയ്ത ലാഭവിഹിതം 100 രൂപയായി. എബിറ്റ മാര്‍ജിന്‍ 190 ബേസിസ് പോയിന്റ് കൂടി 13 ശതമാനം.

ഇരുചക്ര വാഹന വില്‍പന വരുമാനം നടപ്പ് വര്‍ഷത്തില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

X
Top