ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

രണ്ട് സ്മാർട്ട് ബീറ്റ ഇടിഎഫുകൾ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്

മുംബൈ: എച്ച്‌ഡിഎഫ്‌സി നിഫ്റ്റി 200 മോമെന്റും 30 ഇടിഎഫ്, എച്ച്‌ഡിഎഫ്‌സി നിഫ്റ്റി100 ലോ വോലറ്റിലിട്ടി 30 ഇടിഎഫ് എന്നി രണ്ട് സ്മാർട്ട് ബീറ്റ ഇടിഎഫുകൾ പുറത്തിറക്കി എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്. ഇതിനായുള്ള പുതിയ ഫണ്ട് ഓഫറുകൾ നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്നു. ഇത് ഒക്ടോബർ 06-ന് അടയ്ക്കും.

എൻഎസ്ഇ ഇൻഡിസ്സ് ലിമിറ്റഡിന്റെ (NIFTY 50) അടിസ്ഥാന സൂചിക രീതിശാസ്ത്രത്തിൽ നിർവചിച്ചിരിക്കുന്നതുപോലെ, വലിപ്പത്തിനുപകരം ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് തിരഞ്ഞെടുക്കലും വെയിറ്റിംഗും സ്മാർട്ട് ബീറ്റ നിക്ഷേപത്തിൽ ഉൾപ്പെടുന്നു. ഈ നിക്ഷേപ തന്ത്രങ്ങൾക്ക് ബ്രോഡ് മാർക്കറ്റ് ക്യാപ് വെയ്റ്റഡ് സൂചികകളേക്കാൾ മികച്ച റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേൺ നൽകാൻ കഴിയും.

സ്മാർട്ട് ബീറ്റ ഇടിഎഫുകൾ കുറഞ്ഞ ചെലവിൽ പോർട്ട്‌ഫോളിയോയുടെ ഒറ്റത്തവണ വൈവിധ്യവൽക്കരണം വാഗ്ദാനം ചെയ്യുന്നതായും. ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം തേടുന്ന നിക്ഷേപകർക്കുള്ള ഒരു തെളിയിക്കപ്പെട്ട ഉപകരണമാണിതെന്നും എച്ച്‌ഡിഎഫ്‌സി എഎംസി പ്രസ്താവനയിൽ പറഞ്ഞു. ഈ ഫണ്ടുകൾക്കായിയുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്.

എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് രണ്ട് സ്മാർട്ട് ബീറ്റ ഇടിഎഫുകളിലും നിക്ഷേപിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു.

X
Top