ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

സ്മാർട്ട് ബീറ്റ ഇടിഎഫുകൾ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്

മുംബൈ: നിഫ്റ്റി100 ക്വാളിറ്റി 30 ഇടിഎഫ്, നിഫ്റ്റി50 വാല്യൂ 20 ഇടിഎഫ്, നിഫ്റ്റി ഗ്രോത്ത് സെക്ടർസ് 15 ഇടിഎഫ് എന്നിവയുടെ സമാരംഭം പ്രഖ്യാപിച്ച് എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്. എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് അതിന്റെ എച്ച്‌ഡിഎഫ്‌സി എംഎഫ് ഇൻഡക്സ് സൊല്യൂഷൻസ് വിപുലീകരിക്കുന്നതിനായി ആണ് ഈ ഇടിഎഫുകൾ പുറത്തിറക്കിയത്.

മുൻകൂട്ടി നിശ്ചയിച്ച ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് തിരഞ്ഞെടുക്കലും തൂക്കവും ഈ സ്മാർട്ട് ബീറ്റ നിക്ഷേപത്തിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട് ബീറ്റ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) നിഫ്റ്റി100 ക്വാളിറ്റി 30 ടോട്ടൽ റിട്ടേൺ ഇൻഡക്സ് (ടിആർഐ), നിഫ്റ്റി50 വാല്യൂ 20 ടിആർഐ, നിഫ്റ്റി ഗ്രോത്ത് സെക്ടർസ് 15 ടിആർഐ എന്നി സൂചികകളെയാണ് ട്രാക്ക് ചെയ്യുന്നത്.

സ്‌മാർട്ട് ബീറ്റ നിക്ഷേപം ആഗോളതലത്തിൽ ജനപ്രിയമാണെന്നും. സ്മാർട്ട് ബീറ്റ ഇടിഎഫുകൾ കുറഞ്ഞ ചെലവിൽ പോർട്ട്ഫോളിയോയുടെ ഒറ്റത്തവണ വൈവിധ്യവൽക്കരണം വാഗ്ദാനം ചെയ്യുന്നതായും. ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം തേടുന്ന നിക്ഷേപകർക്ക് ഇത് അനുയോജ്യമായ ഉപകരണമാണെന്നും ഫണ്ട് ഹൗസ് അറിയിച്ചു.

നിഫ്റ്റി 100 ക്വാളിറ്റി 30 സൂചികയിൽ അതിന്റെ മാതൃസ്ഥാപനമായ നിഫ്റ്റി 100 സൂചികയിൽ നിന്നുള്ള മികച്ച 30 കമ്പനികൾ ഉൾപ്പെടുന്നു. അതേസമയം നിഫ്റ്റി 50 ഇൻഡക്‌സിന്റെ ഭാഗമായ കമ്പനികളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയുടെ പെരുമാറ്റവും പ്രകടനവും പ്രതിഫലിപ്പിക്കുന്നതിനാണ് നിഫ്റ്റി50 വാല്യൂ 20 സൂചിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 20 ബ്ലൂ ചിപ്പ് കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ നിഫ്റ്റി ഗ്രോത്ത് സെക്ടർസ് 15 ഇൻഡക്സിൽ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 15 കമ്പനികൾ ഉൾപ്പെടുന്നു. ഇതിൽ സ്റ്റോക്ക് ഡെറിവേറ്റീവുകളും ലഭ്യമാണ്. മൂന്ന് ഇടിഎഫുകൾക്കായുള്ള പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) സെപ്റ്റംബർ 9 മുതൽ 20 വരെ തുറന്നിരിക്കും. കൂടാതെ കൃഷൻ കുമാർ ദാഗയായിരിക്കും ഈ സ്കീമുകളുടെ ഫണ്ട് മാനേജർ. എൻഎഫ്ഒ കാലയളവിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്.

X
Top