
കൊച്ചി: രാജ്യത്തിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ എച്ച്ഡിഎഫ്‌സി ലൈഫ് 2025 -26 സാമ്പത്തിക വർഷത്തെ (Q1FY26) ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. വാർഷിക അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റാദായം 14.4 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
2024 -25 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ (Q1FY25) 477.6 കോടി രൂപയായിരുന്ന ലാഭം 2025 -26 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ (Q1FY26) 546.4 കോടി രൂപയായി ഉയർന്നു.
കമ്പനിയുടെ പുതിയ ബിസിനസിന്റെ മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.7 ശതമാനം ഉയർന്ന് 809 കോടി രൂപയിലെത്തി.
കൂടാതെ, പുതിയ ബിസിനസ്സ് മാർജിൻ 25.1 ശതമാനമായി ഉയർന്നു. വ്യക്തിഗത വാർഷിക പ്രീമിയം ഏകദേശം 12.5 ശതമാനത്തിന്റെ വര്‍ധനവ് നേടി. എച്ച്ഡിഎഫ്‌സി ലൈഫിന്റെ വിപണി പങ്കും 70 ബേസിസ് പോയിന്റ് കൂടി ഉയർന്ന് 12.1 ശതമാനം ആയി.
കഴിഞ്ഞ വർഷത്തെ നേട്ടങ്ങളുടെ മൊമന്റം നിലനിർത്താൻ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിക്ക് കഴിഞ്ഞതായി എച്ച്ഡിഎഫ്‌സി ലൈഫ് അധികൃതർ പറഞ്ഞു.