വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ബോണ്ടുകളുടെ ഇഷ്യൂ വഴി 350 കോടി രൂപ സമാഹരിക്കാൻ തയ്യാറെടുത്ത് എച്ച്‌ഡിഎഫ്‌സി ലൈഫ്

മുംബൈ: സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 350 കോടി രൂപ വരെ കട മൂലധനം സമാഹരിക്കുമെന്ന് എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു. 3,500 നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 350 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡിന്റെ മൂലധന സമാഹരണ സമിതി അംഗീകാരം നൽകിയതായി എച്ച്ഡിഎഫ്‌സി ലൈഫ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ബോണ്ടുകൾക്ക് പ്രതിവർഷം 8.20 ശതമാനം കൂപ്പൺ നിരക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. എൻഎസ്ഇയുടെ മൊത്തവ്യാപാര ഡെബ്റ് മാർക്കറ്റ് വിഭാഗത്തിലാണ് ബോണ്ടുകൾ ലിസ്റ്റ് ചെയ്യപ്പെടുക. കഴിഞ്ഞ ദിവസം ബിഎസ്‌ഇയിൽ എച്ച്‌ഡിഎഫ്‌സി ലൈഫ് സ്റ്റോക്ക്  550 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ദീർഘകാല ലൈഫ് ഇൻഷുറൻസ് ദാതാവാണ് എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. ഇത് വ്യക്തിഗത, ഗ്രൂപ്പ് ഇൻഷുറൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top