1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

എച്ച്ഡിഎഫ്സി ലൈഫ് അറ്റാദായത്തില്‍ വര്‍ധന 15 ശതമാനം

ഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ എച്ച്ഡിഎഫ് സി ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായം 15 ശതമാനം ഉയര്‍ന്ന് 315 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 274 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 14,222 കോടി രൂപയില്‍ നിന്നും 19,693 കോടി രൂപയായി വര്‍ധിച്ചു.

കമ്പനിയുടെ സോള്‍വന്‍സി അനുപാതം 190 ശതമാനത്തില്‍ നിന്നും, 209 ശതമാനമായി. സോള്‍വന്‍സി അനുപാതം 150 ശതമാനമാണ് ഐആര്‍ഡിഎ ഐ അംഗീകൃത പരിധി. കാഷ് ഫ്‌ളോയും മൊത്തം ലൈഫ് കവറും തമ്മിലുള്ള അനുപാതമാണ് ഇത്.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ ലാഭം 1,001 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 850 കോടി രൂപയായിരുന്നു.

X
Top