
ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 415 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതല്‍.
പ്രീമിയം വരുമാനം 16.5 ശതമാനം കൂടി 11479 കോടി രൂപയായപ്പോള്‍ ആന്വലൈസ്ഡ് പ്രീമിയം ഈക്വിവാലന്റ് (എപിഇ) 2328 കോടി രൂപയായി. പുതിയ ബിസിനസ് അളക്കുന്ന എപിഇ 2340 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
2024 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്‍ഷുററുടെ സോള്‍വന്‍സി അനുപാതം 200 ശതമാനമായി മെച്ചപ്പെട്ടു. ഒരു വര്‍ഷം മുമ്പ് ഇത് 183 ശതമാനമായിരുന്നു. ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ സോള്‍വന്‍സി അനുപാതം,അതിന്റെ പണമൊഴുക്ക് അളക്കുന്നു.
2.08 ശതമാനം താഴ്ന്ന് 647.30 രൂപയിലാണ് കമ്പനി ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.





