10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍ഫോര്‍ഡ് വീണ്ടും ഇന്ത്യയിലേയ്ക്ക്, എഞ്ചിന്‍ നിര്‍മ്മാണത്തിനായി 3250 കോടി രൂപ നിക്ഷേപിക്കുംഓരോ ശമ്പളക്കമ്മീഷനും നടപ്പിലാക്കിയ ശരാശരി വേതന, പെന്‍ഷന്‍ വര്‍ദ്ധനവ് 27 ശതമാനംജോലിക്ക് മികച്ച കൂലി നൽകുന്ന സംസ്ഥാനം ഇതാണ്

എൽബിഡബ്ല്യുയുമായി എച്ച്ഡിഎഫ്സി ബാങ്ക്

കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് ഡിജിറ്റൽ തട്ടിപ്പുകൾ നേരിടുന്ന പൗരന്മാർക്ക് വേണ്ടിയുള്ള മൂന്ന് ഘട്ട പ്രവർത്തന മാർഗരേഖ പുറത്തിറക്കി. ക്രിക്കറ്റ് പദാവലിയിൽ നിന്നെടുത്ത എളുപ്പത്തിൽ ഓർമ്മിക്കാവുന്ന “എൽബിഡബ്ല്യു” എന്ന ചുരുക്കപ്പേരിലാണ് കാംപെയ്ൻ. ലെ,ബാങ്ക്,വൈപ്പ് – തട്ടിപ്പ് സംഭവിച്ചാൽ ഉടൻ ചെയ്യേണ്ട ഈ മൂന്ന് കാര്യങ്ങളെ ഓർമപ്പെടുത്തുകയാണ് ലക്ഷ്യം.ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയായാൽ ആദ്യം നിയമപ്രവർത്തന ഏജൻസികളുമായി ബന്ധപ്പെടണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ 1930 ഹെൽപ്‌ലൈൻ നമ്പറിലേക്കോ ദേശീയ സൈബർക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ പരാതി നൽകണം. സംശയാസ്പദമായ കോളുകളും സന്ദേശങ്ങളും ചക്ഷു പോർട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചു. സമയബന്ധിതമായി പരാതി നൽകുന്നത് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനും തട്ടിപ്പ് പരക്കുന്നത് തടയാനും സഹായിക്കുമെന്ന് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് ബന്ധപ്പെട്ട ബാങ്കിനെ ഉടൻ വിവരം അറിയിക്കണമെന്നും അനധികൃത ഇടപാടുകൾ തടയുന്നതിനായി കാർഡുകൾ, യുപിഐ, നെറ്റ്‌ബാങ്കിംഗ് എന്നിവ താത്കാലികമായി ബ്ലോക്ക് ചെയ്യണമെന്നും ബാങ്ക് നിർദേശിച്ചു. കൂടാതെ, തട്ടിപ്പിനിരയായവർ അവരുടെ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പൂർണമായും ‘വൈപ്പ്’ ചെയ്യുകയും കുക്കികളും പാസ്‌വേഡുകളും പുനഃസജ്ജമാക്കുകയും വേണം.

ഇതിലൂടെ ഉപകരണം വീണ്ടും സുരക്ഷിതമാക്കാം. ബാങ്ക് ഉപഭോക്താക്കൾക്ക് വിവിധ തരം ഡിജിറ്റൽ തട്ടിപ്പുകളോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. സൈബർ സുരക്ഷാ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക് രാജ്യവ്യാപകമായി വർക്ക്‌ഷോപ്പുകളും ബോധവത്കരണ പരിപാടികളും നടത്തി വരികയാണ്. ഉപഭോക്താക്കളെയും മുതിർന്ന പൗരന്മാരെയും വിദ്യാർത്ഥികളെയും പോലീസിനെയും സ്വയംസഹായ സംഘങ്ങളെയും ഉൾപ്പെടുത്തി നടത്തുന്ന ഈ പരിപാടികൾ സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗ് പ്രായോഗികമാക്കാനാണ് ലക്ഷ്യമിടുന്നത്.

X
Top