തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

എച്ച്‌ഡിഎഫ്സി ബാങ്ക് വായ്പാ വിതരണത്തില്‍ തളര്‍ച്ച

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ വായ്പാ വിതരണത്തില്‍ ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ 7.6 ശതമാനം വളർച്ചയുണ്ടായി. ഇക്കാലളയളവില്‍ മൊത്തം 26,27,600 കോടി രൂപയുടെ വായ്പയാണ് ബാങ്ക് നല്‍കിയത്.

റീട്ടെയില്‍ മേഖല 10 ശതമാനം വളർച്ചയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു. കൊമേഴ്സ്യല്‍, ഗ്രാമീണ ബാങ്കിംഗ് വായ്പകള്‍ 11.5 ശതമാനം ഉയർന്നു.

എന്നാല്‍ കോർപ്പറേറ്റ്, ഹോള്‍സെയില്‍ വായ്പകളില്‍ 10.3 ശതമാനം കുറവുണ്ടായി, ബാങ്കിന്റെ നിക്ഷേപം 15.9 ശതമാനം ഉയർന്ന് 24,52,700 കോടി രൂപയായി.

കറന്റ് അക്കൗണ്ട്-സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ ആറ് ശതമാനം മാത്രമാണ് ഉയർന്നത്.

X
Top