Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അഞ്ച് വർഷത്തിനുള്ളിൽ ബ്രാഞ്ചുകൾ ഇരട്ടിയാക്കുമെന്ന് എച്ച്‌ഡിഎഫ്‌സി

ദില്ലി: കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കാൻ ഒരുങ്ങി എച്ച്‌ഡിഎഫ്‌സി ബാങ്ക്. പ്രതിവർഷം 1,500 മുതൽ 2,000 വരെ ബ്രാഞ്ചുകൾ ആരംഭിക്കാനാണ് പദ്ധതി. അടുത്ത അഞ്ച വർഷത്തിനുള്ളിൽ ശൃംഖല ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു എന്ന് എച്ച്‌ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശശിധർ ജഗദീശൻ പറഞ്ഞു.
നിലവിൽ ഇന്ത്യയിലുടനീളം എച്ച്‌ഡിഎഫ്‌സി ബാങ്കിന് 6,000 ശാഖകളുണ്ട്. ഓരോ വർഷവും 1,500 മുതൽ 2,000 വരെ ശാഖകൾ തുറക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാകും. രാജ്യത്തെ ജനസംഖ്യയെ മുൻനിർത്തി നോക്കുമ്പോൾ ഞങ്ങളുടെ ബ്രാഞ്ചുകളുടെ എണ്ണം വളരെ കുറവാണെന്നും അത് വർധിപ്പിക്കാനാണ് ബാങ്കിന്റെ ലക്ഷ്യമെന്നും ശശിധർ ജഗദീശൻ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനും (എച്ച്‌ഡിഎഫ്‌സി) അതിന്റെ അനുബന്ധ സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി ബാങ്കും തങ്ങളുടെ ലയനം പ്രഖ്യാപിച്ചിരുന്നു. ലയനം 15 മുതൽ 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് അതിന്റെ അറ്റാദായത്തിൽ ഏകദേശം 19 ശതമാനം വളർച്ച നേടി. 36,961 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം.

X
Top