എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഉപഭോക്താക്കളുടെ ഡാറ്റ ചോർന്നെന്ന വാർത്ത നിഷേധിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ച്ചിഎഫ്‍സി ബാങ്കിൻെറ ബാങ്ക് ഇതര ധനകാര്യ ശാഖയിൽ ഉണ്ടായ ഡാറ്റ ചോർച്ചയിൽ ആറ് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ അപഹരിക്കപ്പെട്ടോ? ഇന്ത്യ ആസ്ഥാനമായുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിൻെറ കീഴിലുള്ള എച്ച്ഡിബി ഫിനാഷ്യൽ സ‍ർവീസസിൻെറ ഡാറ്റ ചോ‍ർന്നെന്നാണ് ഹാക്കർ വെളിപ്പെടുത്തിയത്.

ഏകദേശം ആറ് ലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്നണ് വെളിപ്പെടുത്തൽ.

മെയ് 2022നും മാ‍ർച്ച് 2023നും ഇടയിൽ ആണ് ഡാറ്റ ചോർച്ച നടന്നതായി ആരോപിക്കുന്നത്. എന്നാൽ ബാങ്ക് ഇത് നിഷേധിച്ചിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയർ ട്വിറ്റർ അക്കൗണ്ടിൽ മാർച്ച് ഏഴിന് ഡാറ്റാ ചോ‍ർച്ച നടന്നിട്ടില്ലെന്ന് ബാങ്ക് വിശദീകരണം നടത്തിയിരുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്കിൽ ഡാറ്റ ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഹാക്കിങ് നടന്നിട്ടില്ലെന്നുമാണ് ബാങ്ക് നൽകിയ വിശദീകരണം.

ഈ ആഴ്ച ആദ്യം കെർനൽവെയർ എന്ന അപരനാമത്തിലെ ഹാക്കർ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിൻെറ ഡാറ്റ ചോർത്തിയെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്.

ഉപഭോക്താക്കളുടെ പേര്, ജനനത്തീയതി, പ്രായം, ഫോൺ നമ്പർ, ഇമെയിൽ, താമസ വിലാസം, തൊഴിൽ വിവരങ്ങൾ, ലോൺ അപേക്ഷാ വിവരങ്ങൾ, ഇടപാട് രീതി എന്നിവ ഉൾപ്പെടുന്ന വിവരങ്ങൾ ചോർചത്തിയതായി ആണ് അവകാശ വാദം.

ഹാക്കർ സാമ്പിൾ ഡാറ്റ അപ്‌ലോഡ് ചെയ്തു. സസ്സിംഗ് ഫീസ്, ക്രെഡിറ്റ് സ്കോർ, ഡീലറുടെ പേര്, ഇടപാടുകൾ, ലോയൽറ്റി കാർഡ് നമ്പറുകൾ എന്നിവയും ചോർത്തിയ വിവരങ്ങളിൽ ഉൾപ്പെടുന്നതായാണ് ഹാക്ക‍ർ അവകാശപ്പെടുന്നത്.

X
Top