എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തി

ച്ച്ഡിഎഫ് സി ബാങ്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി. ഇതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3 ദിവസം മുതൽ 10 വര്ഷം വരെയുള്ള കാലാവധിയിൽ 3 മുതൽ 7.10 ശതമാനം വരെയായി.

മുതിർന്ന പൗരന്മാർക്ക് 3 .50 മുതൽ 7.60 ശതമാനം വരെയായി. ഏഴു ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധ കാലാവധികളിലേക്ക് നിരക്കുകൾ വ്യത്യാസമുണ്ട്. പുതുക്കിയ നിരക്ക് ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിലുണ്ട്.

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനി മുതൽ 3 ശതമാനമാകും.

30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് പലിശ. 46 ദിവസ്സം മുതൽ ആറു മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമാണ്.

ആറു മാസം മുതൽ ഒൻപതു മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇനി മുതൽ 5.75 ശതമാനം പലിശ ലഭിക്കും.

ഒൻപതു മാസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനമാണ് പലിശ. 15 മാസം മുതൽ 18 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 7.10 ശതമാനമായി.

18 മാസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനവും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 15 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി മുതൽ 7.60 ശതമാനം പലിശ ലഭിക്കും.

X
Top