പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

എക്കാലത്തെയും ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

2022-23 സാമ്പത്തിക വർഷത്തിലെ കമ്പനികളുടെ അവസാന ത്രൈമാസ ഫലം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ഫലം പുറത്തുവന്ന ഐടി കമ്പനികളിൽ വിപണി പ്രതീക്ഷിച്ച പ്രകടനമുണ്ടായിരുന്നില്ല.

ടാറ്റ കൺസൾട്ടൻസി സർവീസും ഇൻഫോസിസും നാലാം പാദത്തിൽ പിന്നോട്ടായി.

അതേസമയം, വിപണിയും നിക്ഷേപകരും കാത്തിരിക്കുന്ന മുൻനിര ബാങ്കിംഗ് കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിന്റെ പാദഫലം ശനിയാഴ്ച പുറത്തുവന്നു.

2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സർവ മേഖലയിലും ആരോഗ്യകരമായ മുന്നേറ്റം നടത്തിയ പ്രകടനമാണ് എച്ച്ഡിഎഫ്സി ബാങ്ക് കാഴ്ചവെച്ചത്.

അറ്റാദായത്തിൽ 20 ശതമാനം വളർച്ച

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 2023 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 20 ശതമാനത്തോളം വളർച്ച അറ്റാദയത്തിൽ നേടി. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തേക്കാൾ 19.8 ശതമാനം വളർന്ന് അറ്റാദായം 12,047.5 കോടി രൂപയായി.

നികുതിക്ക് മുൻപുള്ള ലാഭം 15,935.5 കോടി രൂപയാണ്. 3,888.1 കോടി രൂപ നികുതി കിഴിച്ച ശേഷമാണ് 12,047.5 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയത്. ആകെ വരുമാനം 21 ശതമാനം ഉയർന്ന് 32,083.0 കോടി രൂപയായി.

നെറ്റ് ഇന്ററസ്റ്റ് ഇൻകം (എൻഐഐ) 23.7 ശതമാനം ഉയർന്ന് 23,351.8 കോടി രൂപയിലെത്തി. നിക്ഷേപങ്ങളിലും വായ്പകളിലും ആരോഗ്യകരമായ വളർച്ചയാണ് നാലാം പാദഫലം കാണിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിഷ്ക്രിയാസ്തിയും നാലാം പാദത്തിൽ കുറഞ്ഞു. 1.12 ശതമാനമാണ് നാലാം പാദത്തിലെ ബാങ്കിന്റെ മൊത്ത എൻപിഎ.

ലാഭ വിഹിതം

നാലാം പാദത്തിലെ മികച്ച നേട്ടത്തോടെ ഓഹരിയുടമകൾക്ക് 1900 ശതമാനം അന്തിമ ലാഭവിഹിതമാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന്റെ ബോർഡ് അംഗീകരിച്ചത്. ഓഹരി ഉടമയ്ക്ക് പ്രതിയോഹരി 19 രൂപ ലാഭവിഹിതമായി ലഭിക്കും.

ലിസ്റ്റ് ചെയ്തതിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന നൽകുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതമാണിതെന്ന് ഇക്കണോമിക്സ് ടൈംസ് ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ 15.50 രൂപയാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകിയ അന്തിമ ലാഭവിഹിതം.

ലാഭവിഹിതത്തിന് അർഹരായ ഓഹരിയുടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോർഡ് തീയതി മേയ് 16 ആണ്. അടുത്ത വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളുടെ തീരുമാനത്തിന് വിധേയമായാണ് ലാഭവിഹിതം കൈമാറുകയെന്ന് കമ്പനി അറിയിച്ചു.

വിപണി ചിരിക്കുമോ

ടാറ്റ കൺസൾട്ടൻസി സർവീസിന്റെയും ഇൻഫോസിസിന്റെയും പാദഫലത്തിന് വിപരീതിയമായ ഡിവിഡന്റ് പേഔട്ടിലും ശക്തമായ വളർച്ചയിലും തിങ്കളാഴ്ച വിപണി അനുകൂലമായി പ്രതികരിക്കാനാണ് സാധ്യത.

വ്യാഴാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ 0.5 ശതമാനം ഉയർന്ന് 1,692.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2023 ജനുവരി 24ന് കമ്പനി 52 ആഴ്ച ഉയര്‍ന്ന വിലയായ 1702. 40 രൂപയിലേക്ക് കുതിച്ചിരുന്നു. 1,271.60 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.

2022 ജൂണ്‍ 17നാണ് ഓഹരികള്‍ ഈ നിലവാരത്തിലേക്ക് എത്തിയത്. ഒരാഴ്ചയ്ക്കിടെ 1.57 ശതമാനം റിട്ടേണ്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ നല്‍കി. 1 മാസത്തിനിടെ 7.9 ശതമാനവും 1 വര്‍ഷത്തിനിടെ 15.53 ശതമാനവുമാണ് ഓഹരികളുടെ റിട്ടേണ്‍. 3 വര്‍ഷത്തിനിടെ ഓഹരി 89.03 ശതമാനമാണ് ഉയര്‍ന്നത്.

സബ്സിഡിയറികൾ

എച്ച്ഡിഎഫ്സി ബാങ്ക് സബ്സിഡിയറികളിൽ ബ്രോക്കിംഗ് വിഭാഗത്തിന്റെ ലാഭത്തിൽ കുറവ് വന്നു. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ 235.6 കോടി രൂപയെ അപേക്ഷിച്ച് 2022-23 മാർച്ച് പാദത്തിൽ അറ്റാദായം 193.8 കോടി രൂപയായി കുറഞ്ഞു.

അതേസമയം എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം 27.7 ശതമാനം ഉയർന്ന് 545.5 കോടി രൂപയായി.

X
Top