വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽ

മികച്ച നാലാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ട് എച്ച്ഡിഎഫ്സി

ന്യൂഡല്‍ഹി: മികച്ച നാലാം പാദ പ്രവര്‍ത്തനഫലമാണ് ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്സി) പുറത്തുവിട്ടത്. 4,425.50 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.59 ശതമാനം വര്‍ദ്ധനവ്.

രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനിയുടെ അറ്റപലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 5,321 കോടി രൂപയായി. അറ്റാദായത്തില്‍ 4 ശതമാനം വര്‍ധനവ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. അറ്റ പലിശ വരുമാനം 5 ശതമാനമുയര്‍ന്ന് 4752 കോടി രൂപയാകുമെന്നും കരുതി.

2023 മാര്‍ച്ച് 31 വരെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) 7,23,988 കോടി രൂപ. ഇതില്‍ 83 ശതമാനം വ്യക്തിഗത വായ്പകളാണ്. 17 ശതമാനമാണ് എയുഎം അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പ വളര്‍ച്ച.

മൊത്തം ലോണ്‍ ബുക്ക് വളര്‍ച്ച 11 ശതമാനം. മൊത്തം വ്യക്തിഗത നിഷ്‌ക്രിയ വായ്പകള്‍ (എന്‍പിഎല്‍) പോര്‍ട്ട്‌ഫോളിയോയുടെ 0.99 ശതമാനത്തില്‍ നിന്നും 0.75 ശതമാനമായി. വ്യക്തി ഇതര മൊത്തം നിഷ്‌ക്രിയ വായ്പകള്‍ 4.76 ശതമാനത്തില്‍ നിന്നും 2.9 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

44 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

X
Top