പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഐപിഒ ജൂണ്‍ 25 മുതല്‍

ച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സബ്‌സിഡറി ആയ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂണ്‍ 25ന്‌ തുടങ്ങും. ജൂണ്‍ 27 വരെയാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 700-740 രൂപയാണ്‌ ഇഷ്യു വില. 20 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ 12,500 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 2500 കോടി രൂപയുടെ പുതിയ ഓഹരി വില്‌പനയും 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഒഎഫ്‌എസ്‌ വഴി ഓഹരികള്‍ വഴി വില്‍ക്കുന്നത്‌.

ഒരു ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആണ്‌ എന്ന സവിശേഷതയുണ്ട്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ നടത്തിയ 27,870 കോടി രൂപയുടെ ഐപിഒക്കു ശേഷം വിപണിയിലെത്തുന്ന ഏറ്റവും വലിയ ഐപിഒ കൂടിയാണ്‌ ഇത്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2175.9 കോടി രൂപയാണ്‌ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ കൈവരിച്ച ലാഭം. മുന്‍വര്‍ഷം ഇത്‌ 2460.8 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 14,171.1 കോടി രൂപയില്‍ നിന്നും 16,300.3 കോടി രൂപയായി വളര്‍ന്നു. ജൂണ്‍ ആദ്യം എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇനിഷ്യല്‍ പബ്ലിക്‌ ഓഫറിന്‌ സെബിയുടെ അനുമതി ലഭിച്ചിരുന്നു.

X
Top