പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഐപിഒ ജൂണ്‍ അവസാനം

ച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സബ്‌സിഡറി ആയ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂണ്‍ അവസാനത്തോടെ വിപണിയിലെത്തിയേക്കും. ജൂണ്‍ 25 മുതല്‍ 27 വരെയാണ്‌ ഐപിഒ നടക്കാന്‍ സാധ്യതയെന്ന്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജൂണ്‍ ആദ്യം എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇനിഷ്യല്‍ പബ്ലിക്‌ ഓഫറിന്‌ സെബിയുടെ അനുമതി ലഭിച്ചിരുന്നു. എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ 12,500 കോടി രൂപയുടെ ഐപിഒയാണ്‌ നടത്തുന്നത്‌. 2500 കോടി രൂപയുടെ പുതിയ ഓഹരി വില്‌പനയും 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐപിഒ.

ഒരു ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്‌. ലിസ്റ്റിംഗിനു ശേഷം കമ്പനിയുടെ വിപണിമൂല്യം 62,000 കോടി രൂപയായിരിക്കുമെന്നാണ്‌ അനുമാനം.

എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ അപ്പര്‍ ലയര്‍ എന്‍ബിഎഫ്‌സി ആയതിനാല്‍ റിസര്‍വ്‌ ബാങ്കിന്റെ ചട്ടമനുസരിച്ച്‌ ഈ വര്‍ഷം സെപ്‌റ്റംബറിനുള്ളില്‍ ലിസ്‌റ്റ്‌ ചെയ്യേതുണ്ട്‌. 2025ല്‍ ഇതുവരെ 16 കമ്പനികള്‍ ആണ്‌ പബ്ലിക്ക്‌ ഇഷ്യു നടത്തിയത്‌. ഈ ഐപിഒകള്‍ വഴി മൊത്തം 27,687.32 കോടി രൂപ സമാഹരിച്ചു.

X
Top