വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

പുതിയ ഡെലിവറി സെന്റർ തുറന്ന് എച്ച്സിഎൽ ടെക്‌നോളജീസ്

ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിൽ തങ്ങളുടെ പുതിയ ഡെലിവറി സെന്റർ തുറക്കുന്നതായി പ്രഖ്യാപിച്ച് പ്രമുഖ ഐടി കമ്പനിയായ എച്ച്സിഎൽ ടെക്‌നോളജീസ്. പ്രാഥമികമായി ഹൈടെക് വ്യവസായത്തിലെ ക്ലയന്റുകൾക്ക് സേവനം നൽകുന്നതിനായി പുതിയ കേന്ദ്രം രാജ്യത്തെ കമ്പനിയുടെ സാന്നിധ്യം ഗണ്യമായി വികസിപ്പിക്കും. ഏകദേശം 9,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ സൗകര്യം നൂതന സാങ്കേതിക സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും വിതരണം ചെയ്യാൻ കഴിയുന്ന ഒരു അത്യാധുനിക കേന്ദ്രമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

വാൻകൂവറിന് പുറമെ ന്യൂ ബ്രൺസ്‌വിക്ക്, മിസിസാഗ, എഡ്‌മണ്ടൺ എന്നിവിടങ്ങളിലും പുതിയ ഡെലിവറി സെന്ററുകൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നു. ഒരു പ്രമുഖ ആഗോള ഐടി സേവന കമ്പനിയാണ് എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ്. സോഫ്റ്റ്‌വെയർ നേതൃത്വത്തിലുള്ള ഐടി സൊല്യൂഷനുകൾ, റിമോട്ട് ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, ആർ ആൻഡ് ഡി, ബിപിഒ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

X
Top