ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പ്രതീക്ഷിച്ചതിലും മികച്ച പ്രകടനവുമായി എച്ച്‌സിഎല്‍ ടെക്, അറ്റാദായം 20 ശതമാനമുയര്‍ത്തി

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് അറ്റാദായം 20 ശതമാനം ഉയര്‍ത്തി. ഡിസംബറിലവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത അറ്റാദായം 4096 കോടി രൂപയായി ഉയരുകയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3442 കോടി രൂപയായിരുന്നു ഏകീകൃത അറ്റാദായം.

ഏകീകൃത പ്രവര്‍ത്ത നവരുമാനം 19.61 ശതമാനം വര്‍ധനവില്‍ 26,700 കോടി രൂപയായിട്ടുണ്ട്. സ്ഥിരമായ കറന്‍സിയുടെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച തുടര്‍ച്ചയായി 5 ശതമാനവും വര്‍ഷം തോറും 13.1 ശതമാനവുമാണ്. ഡിസംബറിലിവസാനിച്ച പാദത്തില്‍ 17 വലിയ ഡീലുകളാണ് നേടിയത്.

സോഫ്റ്റ് വെയര്‍ വിഭാഗത്തില്‍ പത്തും സേവനവിഭാഗത്തില്‍ ഏഴും. 2.35 ബില്യണ്‍ ഡോളറാണ് മൊത്തം കരാര്‍ മൂല്യം. 10 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണിതെന്നും കമ്പനി അറിയിക്കുന്നു.

പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് മൂന്നാം പാദത്തില്‍ കമ്പനി നടത്തിയത്. ബ്രോക്കറേജുകളുടെ ഒരു വോട്ടെടുപ്പ് പ്രകാരം, 26,026 കോടി രൂപ വരുമാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. ് തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 16.6 ശതമാനം വളര്‍ച്ച.

നികുതി കഴിച്ചുള്ള ലാഭം 10.6 ശതമാനം വര്‍ദ്ധനവില്‍ 3796 കോടി രൂപയും കണക്കാക്കപ്പെട്ടു.

X
Top