ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് എച്ച്സിഎല്‍ ടെക്ക്, അറ്റാദായം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് 2024 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3534 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 7.6 ശതമാനം അധികം.

അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 11.2 ശതമാനം ഇടിവ് നേരിട്ടു. അറ്റാദായം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. 3782 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.

വരുമാനം 12 ശതമാനം ഉയര്‍ന്ന് 26296 കോടി രൂപയായി. 10 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്. 0.7 ശതമാനം താഴ്ന്ന് 1106.5 രൂപയിലാണ് കമ്പനി ഓഹരി ബുധനാഴ്ച ക്ലോസ് ചെയ്തത്.

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 19.5 ശതമാനത്തില്‍ നിന്നും 16.3 ശതമാനമാക്കാനും കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ 223438 ജീവനക്കാരാണ് കമ്പനിയിലുള്ളത്.

X
Top