ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

എച്ച്‌സിഎല്‍ ഗ്രൂപ്പ് അര്‍ദ്ധചാലക മേഖലയിലേക്ക്; 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഭീമന്‍ എച്ച്‌സിഎല്‍ അര്‍ദ്ധചാലക ആവാസവ്യവസ്ഥയിലേയ്ക്ക് കടക്കുന്നു. ശിവ് നടാര്‍ തലവനായ കമ്പനി
അര്‍ദ്ധചാലകങ്ങള്‍ക്കായി ഒരു അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എടിഎംപി) യൂണിറ്റ് തുടങ്ങും. ഇതിനായുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് കമ്പനി

300 മില്യണ്‍ ഡോളറിന്റേതാണ് പദ്ധതി. യുഎസ് കമ്പനി മൈക്രോണ്‍ ഈയിടെ 825 മില്യണ്‍ ഡോളര്‍ നിക്ഷേപം ഈ രംഗത്ത് പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തില്‍ ഔട്ട്‌സോഴ്‌സ്ഡ് അര്‍ദ്ധചാലക അസംബ്ലി ആന്‍ഡ് ടെസ്റ്റ് (ഒസാറ്റ്) പ്ലാന്റാണ് മൈക്രോണ്‍ സ്ഥാപിക്കുക.

ഈ നിരയില്‍ ശ്രദ്ധേയ സ്ഥാനം നേടാന്‍ എച്ച്‌സിഎല്ലും ആഗ്രഹിക്കുന്നു. അതേസമയം ഏതെങ്കിലും കമ്പനിയുമായി ചേര്‍ന്നാകും എച്ച്‌സിഎല്‍ സെമികണ്ടക്ടര്‍ പ്ലാന്റ് തുടങ്ങുക. തായ് വാന്‍ കരാര്‍ നിര്‍മ്മാണ ഭീമനായ ഫോക്‌സ്‌കോണും രാജ്യത്ത് സെമികണ്ടക്ടര്‍ മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുന്നുണ്ട്.

നേരത്തെ വേദാന്തയുമായി ഒരു 19.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത സംരഭം പ്രഖ്യാപിച്ചിരുന്നെങ്കിലും അതില്‍ നിന്നും ഫോക്‌സ്‌കോണ്‍ പിന്മാറി.കേന്ദ്രസര്‍ക്കാറിന്റെ ചിപ്പ് നിര്‍മ്മാണ പദ്ധതികള്‍ക്ക് തിരിച്ചടിയായി തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു.

ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വേദാന്തയുടെ സംരംഭം ദ്രുത ഗതിയില്‍ പുരോഗമിക്കുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളാണ് അര്‍ദ്ധചാലക മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.

അര്‍ദ്ധചാലക ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിചെലിന്റെ 50 ശതമാനം പരിഷ്‌ക്കരിച്ച ‘സെമികോണ്‍ ഇന്ത്യ പ്രോഗ്രാം’ വാഗ്ദാനം ചെയ്യുന്നു. ഡിസ്പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിന് പ്രോജക്റ്റ് ചെലവിന്റെ 50% ധനപരമായ ഇന്‍സെന്റീവ് ലഭ്യമാണ്. കോമ്പൗണ്ട് അര്‍ദ്ധചാലകങ്ങള്‍, സിലിക്കണ്‍ ഫോട്ടോണിക്സ്, സെന്‍സറുകള്‍ ഫാബ്, ഡിസ്‌ക്രീറ്റ് അര്‍ദ്ധചാലക ഫാബ്, അര്‍ദ്ധചാലക എടിഎംപി, ഒസാറ്റ് സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനാണിത്.

പദ്ധതി ഡിസംബര്‍ 2024 വരെ തുറന്നിരിക്കും.

X
Top