ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

2000 രൂപ നോട്ടുകള്‍ക്കെന്തു സംഭവിച്ചു?

ന്യൂഡല്‍ഹി: 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. 2000 നോട്ടുകളുടെ പ്രചാരം കുറഞ്ഞതെന്തുകൊണ്ടെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ചരിത്രം
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കി.കള്ളപ്പണം തടയുക, കള്ളനോട്ടുകള്‍ തുടച്ചുനീക്കുക, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തി പണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക എന്നിവയായിരുന്നു ലക്ഷ്യം. പഴയ നോട്ടുകള്‍ക്ക് പകരമായി 500 രൂപ, 2,000 രൂപ നോട്ടുകള്‍ അവതരിപ്പിക്കപ്പെട്ടു.

2, 5, 10, 20, 50 , 100 , 200, 50, 2,000 രൂപ എന്നിങ്ങനെയാണ് റിസര്‍വ് ബാങ്ക് നിലവില്‍ നോട്ടുകള്‍ അച്ചടിക്കുന്നത്.

ലക്ഷ്യം
അസാധുവാക്കിയ നോട്ടുകളുടെ മൂല്യം പെട്ടെന്ന് പുനസ്ഥാപിക്കാനാണ് 2000 നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്.

ലളിതമായി പറഞ്ഞാല്‍, സമ്പദ് വ്യവസ്ഥയെ വേഗത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രബാങ്ക് ആഗ്രഹിച്ചു. നിരോധിച്ച 500, 1000 രൂപ നോട്ടുകളായിരുന്നു അക്കാലത്ത്‌ പ്രചാരത്തില്‍ മുന്നില്‍. ആര്‍ബിഐ പ്രസ്സുകള്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചാല്‍ പോലും അവയുടെ മൂല്യം ഒറ്റ രാത്രികൊണ്ട് തിരിച്ചുപിടിക്കുക അസാധ്യമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടിന്റെ മൂല്യം പോംവഴിയായി തെളിഞ്ഞത്. ഒരു വ്യക്തിയ്ക്ക് പിന്‍വലിക്കാവുന്ന പണത്തിന് പരിധിയും കല്‍പിച്ചു.2017 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള കറന്‍സി മൂല്യത്തിന്റെ 50.2 ശതമാനമായിരുന്നു 2,000 രൂപ നോട്ടുകള്‍.

2,000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായോ?
ഇല്ല, പക്ഷേ അവയുടെ സര്‍ക്കുലേഷന്‍ ഗണ്യമായി കുറഞ്ഞു. 2020, 2021, 2022 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഈ വിഭാഗത്തില്‍ ഒരു നോട്ടുപോലും അടിച്ചിറക്കിക്കിയില്ല. അതോടെ ഇവ മൊത്തം നോട്ടുകളുടെ 13.8 ശതമാനമായി കുറഞ്ഞു. 2000 നോട്ടുകളെ തിരിച്ചുവിളിക്കാനും കേന്ദ്രബാങ്ക് നടപടികള്‍ തുടങ്ങി.

സാമ്പത്തികവര്‍ഷം 2020 ല്‍ 274 കോടിയുണ്ടായിരുന്ന നോട്ടുകളുടെ എണ്ണം ഇപ്പോള്‍ 214 കോടിയാണ്.

X
Top